അരവിന്ദ് കെജ്രിവാൾ | Photo: ANI
ന്യൂഡല്‍ഹി: പ്രതിദിനം ഒരു ലക്ഷം കോവിഡ് കേസുകള്‍ കൈകാര്യം ചെയ്യാനും മൂന്നു ലക്ഷം കോവിഡ് ടെസ്റ്റുകള്‍ നടത്താനും ഡല്‍ഹി സര്‍ക്കാര്‍ തയ്യാറെടുത്തതായി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. കോവിഡിന്റെ പുതിയ വകഭേദം ഒമിക്രോണ്‍ വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് കെജ്രിവാളിന്റെ പ്രതികരണം.
ഉന്നതോദ്യോഗസ്ഥരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെജ്രിവാള്‍. ചെറിയ രോഗലക്ഷണമുള്ളവര്‍ വീട്ടില്‍തന്നെ ഐസൊലേഷനില്‍ കഴിയണമെന്നും ധൃതി കൂട്ടി ആശുപത്രിയിലേക്ക് പോകേണ്ട ആവശ്യമില്ലെന്നും കെജ്രിവാള്‍ വ്യക്തമാക്കി.
വീട്ടില്‍ ഐസൊലേഷനില്‍ കഴിയുന്നവരെ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. ടെലി കൗണ്‍സിലിങ് നടത്തുമെന്നും ഒക്‌സിമീറ്റര്‍ ഉള്‍പ്പെടെയുള്ള കിറ്റുകള്‍ വിതരണം ചെയ്യുമെന്നും കെജ്രിവാള്‍ കൂട്ടിച്ചേര്‍ത്തു.
'കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ വിന്യസിക്കും. ഓക്‌സിജന്‍ ടാങ്കുകളുടെ എണ്ണം കൂട്ടും. ഐസൊലേഷന്‍ പ്രോട്ടോകോള്‍ ശക്തിപ്പെടുത്തും. നിലവില്‍ ഡല്‍ഹിയിലെ 95% പേരേയും കോവിഡ് ബാധിച്ചിട്ടുണ്ട്. അവരിലെല്ലാം ആന്റിബോഡി ഉണ്ടാകും. 99% ആളുകളും വാക്‌സിന്‍ ആദ്യ ഡോസും 70% ആളുകള്‍ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. നിലവില്‍ കേസുകള്‍ കുറവാണ്. എന്നിരുന്നാലും ഏതു സാഹചര്യം നേരിടാന്‍ ഗവണ്‍മെന്റ് തയ്യാറാണ്', കെജ്രിവാള്‍ വ്യക്തമാക്കി.
Content Highlights: Delhi prepared to handle 1 lakh COVID-19 cases daily says CM Kejriwal amid Omicron scare
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..