'കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കും'; ബ്രിജ് ഭൂഷണ് എതിരായ ഹര്‍ജിയില്‍ ഡല്‍ഹി പോലീസ് 


ബി. ബാലഗോപാല്‍/മാതൃഭൂമി ന്യൂസ് 

1 min read
Read later
Print
Share

Wrestler Vinesh Phogat speaks to the media accusing the Wrestling Federation of India (WFI) president Brij Bhushan Sharan Singh of sexual harassment during a protest against Wrestling Federation of India, at Jantar Mantar, in New Delhi on Wednesday. Wrestlers Bajrang Punia and Sakshee Malikkh are also seen | Photo: ANI

ന്യൂഡൽഹി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണിനെതിരേ വനിതാ ഗുസ്തി താരങ്ങള്‍ ഉന്നയിച്ച പീഡന പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുമെന്ന് ഡല്‍ഹി പോലീസ്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിനെയാണ് ഡല്‍ഹി പോലീസ് ഇക്കാര്യം അറിയിച്ചത്. ഏഴ് വനിതാ ഗുസ്തി താരങ്ങളാണ് ബ്രിജ് ഭൂഷണെതിരെ പരാതി നല്‍കിയത്. ഇതില്‍ ഒരു ഗുസ്തി താരത്തിന് പ്രായപൂര്‍ത്തി ആയിട്ടില്ല.

പരാതി ഉന്നയിച്ച പ്രായപൂര്‍ത്തിയാകാത്ത വനിതാ ഗുസ്തി താരത്തിന് സുരക്ഷ ഉറപ്പാക്കണമെന്നും ഡല്‍ഹി പോലീസിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. വനിതാ ഗുസ്തി താരങ്ങള്‍ക്കുള്ള സുരക്ഷാ ഭീഷണി സംബന്ധിച്ച വിശദാംശങ്ങള്‍ ഗുസ്തി താരങ്ങള്‍ക്കുവേണ്ടി ഹാജരാകുന്ന സീനിയര്‍ അഭിഭാഷകന്‍ കബില്‍ സിബല്‍ മുദ്രവെച്ച കവറില്‍ സുപ്രീം കോടതിക്ക് കൈമാറി.

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചതിനാല്‍ വനിതാ ഗുസ്തി താരങ്ങള്‍ നല്‍കിയ ഹര്‍ജി തീര്‍പ്പാക്കണമെന്ന് സോളിസിസ്റ്റര്‍ ജനറല്‍ ആവശ്യപ്പെട്ടു. എന്നാല്‍, ഈ ആവശ്യം കോടതി അംഗീകരിച്ചില്ല. ഹര്‍ജി അടുത്ത വെള്ളിയാഴ്ച പരിഗണിക്കാനായി സുപ്രീം കോടതി മാറ്റി. സുരക്ഷ ഉള്‍പ്പടെയുള്ള കാര്യങ്ങളിലുള്ള വിശദാംശങ്ങള്‍ അന്ന് കോടതിയെ ധരിപ്പിക്കാനും സുപ്രീം കോടതി ഡല്‍ഹി പോലീസിനോട് നിര്‍ദേശിച്ചു.

Content Highlights: Delhi Police to register case against Brij Bhushan Singh

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Yechury

1 min

മാധ്യമങ്ങളെ നിശബ്ദമാക്കാനാണ് ശ്രമമെങ്കില്‍ രാജ്യത്തിന്‌ കാരണം അറിയണം; ഡല്‍ഹിയിലെ റെയ്ഡില്‍ യെച്ചൂരി

Oct 3, 2023


NewsClick

1 min

ന്യൂസ് ക്ലിക്ക് സ്ഥാപകന്‍ പ്രബീര്‍ പുര്‍കയാസ്ഥ അറസ്റ്റില്‍; റെയ്ഡിന് പിന്നാലെ അറസ്റ്റ്

Oct 3, 2023


Vande Bharat

1 min

വന്ദേഭാരത് സ്ലീപ്പർ കോച്ചുകൾ അടുത്തവർഷം ആദ്യം; പ്രൗഢമായ അകത്തളം, ചിത്രങ്ങൾ പുറത്തുവിട്ട് മന്ത്രി

Oct 4, 2023


Most Commented