ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍: AAP-ക്ക് അട്ടിമറി വിജയം പ്രവചിച്ച് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍


ഡൽഹി മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പു പ്രചരണ വേളയിൽ മുഖ്യമന്ത്രിയും എ.എ.പി. നേതാവുമായ അരവിന്ദ് കേജ്‌രിവാൾ | Photo: PTI

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പില്‍ എ.എ.പിയ്ക്ക് വന്‍വിജയ സാധ്യത പ്രവചിച്ച് വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. 250 വാര്‍ഡുകളാണ് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പറേഷനിലുള്ളത്. 126 വാര്‍ഡുകളിലെ വിജയമാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം.

പ്രമുഖ എക്‌സിറ്റ് പോള്‍ സര്‍വേകളിലൊന്നും ബി.ജെ.പിയ്ക്ക് രണ്ടക്കം കടക്കാനായിട്ടില്ല. അതേസമയം കോണ്‍ഗ്രസിന്റെ പ്രകടനം അതിദയനീയമായിരിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു.

വിവിധ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇങ്ങനെ:

ആജ് തക്- ആക്‌സിസ് മൈ ഇന്ത്യ
എ.എ.പി. 149-171
ബി.ജെ.പി. 69-91
കോണ്‍ഗ്രസ് 3-7

ന്യൂസ് എക്‌സ്-ജന്‍ കി ബാത്
എ.എ.പി. 159-175
ബി.ജെ.പി. 70-92
കോണ്‍ഗ്രസ് 4-7

ടൈംസ് ന്യൂ-ഇ.ടി.ജി.
എ.എ.പി. 146-156
ബി.ജെ.പി. 84-94
കോണ്‍ഗ്രസ് 6-10

സീ ന്യൂസ്-ബാര്‍ക്
എ.എ.പി. 134-146
ബി.ജെ.പി. 82-94
കോണ്‍ഗ്രസ് 8-14

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിയാവുകയാണെങ്കില്‍ കഴിഞ്ഞ 15 കൊല്ലമായി കോര്‍പറേഷന്‍ കയ്യാളുന്ന ബി.ജെ.പിയ്ക്ക് നേരിടേണ്ടിവരുന്ന വമ്പന്‍പരാജയമായിരിക്കും ഇത്.

(എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ കൃത്യമായി കൊള്ളണമെന്നില്ല. വ്യത്യാസങ്ങളുണ്ടായേക്കാം )

Content Highlights: delhi muncipal corporation election exit polls suggests huge victory to aap


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


.

1 min

ഇഡ്ഡലിയോട് ഈ കടുംകൈ വേണ്ടെന്ന് വിമര്‍ശനം; പാഴായി പരീക്ഷണം

Feb 5, 2023

Most Commented