ഡല്‍ഹി: സാങ്കേതിക തകരാറിനെ തുടര്‍ന്ന് ഡിഎംആര്‍സി മെട്രോ ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ഗുഡ്ഗാവിലേക്ക് സഞ്ചരിച്ചത് വാതില്‍ അടയ്ക്കാതെ.തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയായിരുന്നു സംഭവം. 

ഡല്‍ഹി ചൗരി ബസാര്‍ മുതല്‍ കാശ്മീരി ഗേറ്റ് വരെയുള്ള യെല്ലോ ലൈനിലൂടെയാണ്(Yellow Line) വാതില്‍ അടയ്ക്കാതെ മെട്രോ ട്രെയിന്‍ കുതിച്ചത്. ട്രെയിനിന്റെ എല്ലാ വാതിലുകളും പൂര്‍ണമായും അടയാതെ സ്‌റ്റേഷന്‍ വിടാന്‍ സാധിക്കാത്ത തരത്തിലാണ് മെട്രോ ട്രെയിനുകള്‍ ഡിസൈന്‍ ചെയ്തതെന്നിരിക്കെ എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് പരിശോധിച്ചു വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. 

അതേസമയം ട്രെയിനിന്റെ ഒരു വാതിലിന് മാത്രമേ തകരാര്‍ ഉണ്ടായിരുന്നുള്ളൂവെന്നും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനായി ഡിഎംആര്‍സി ജീവനക്കാരനും ട്രെയിനില്‍ ഉണ്ടായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി