എ.വി മുകേഷിന് ഉപഹാരം സമ്മാനിക്കുന്നു
ന്യൂഡല്‍ഹി: മാതൃഭൂമി ഡോട് കോമില് പ്രസിദ്ധീകരിക്കുന്ന 'അതിജീവനം' എന്ന കോളത്തിന്റെ നൂറാം ലക്കം പ്രസിദ്ധീകരണം ആഘോഷിച്ച് ഡല്‍ഹി മാധ്യമ കൂട്ടായ്മ. അതിജീവനത്തിന്റെ എഴുത്തുകാരന് എ.വി. മുകേഷിനെ ചടങ്ങില്‍ ആദരിച്ചു.
ശരണ്യ ഭുവന്ദ്രേന്, സൗമ്യ ആര്. കൃഷ്ണ, ജില്‍ബി, സപ്ത സജീവ് എന്നിവര്‍ ചേര്‍ന്ന് എ.വി മുകേഷിന് ഉപഹാരം സമ്മാനിച്ചു. സമൂഹത്തില്‍ അടിച്ചമര്‍ത്തപ്പെട്ട, പല കാരണങ്ങളാല്‍ ജീവിതം കൈവിട്ടുപോയ മനുഷ്യരെ അടയാളപ്പെടുത്തുന്ന കോളമാണ് അതിജീവനം.
അനുമോദന യോഗത്തില്‍ മാതൃഭൂമി ന്യൂസ് റീജിയണല്‍ എഡിറ്റര്‍ പി.ബസന്ത്, ബി.ബാലഗോപാല്‍ (മാതൃഭൂമി ന്യൂസ്), എം.പ്രശാന്ത് (ദേശാഭിമാനി), ഏഷ്യാനെറ്റ് ന്യൂസ് ബ്യൂറോ ചീഫ് ബിനുരാജ് എസ്, അമൃത ടിവി ബ്യൂറോ ചീഫ് ആദര്‍ശ് തുളസീധരന്‍, ജന്മഭൂമി ബ്യൂറോ ചീഫ് എസ്. സന്ദീപ്, പ്രകാശന് പുതിയേട്ടി (മാതൃഭൂമി) തുടങ്ങിയവര്‍ സംസാരിച്ചു.
Content Highlights: Delhi Media Association-AV Mukesh-athijeevanam
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..