ക്രെഡിറ്റ് കാര്‍ഡ് വായ്പ 8 ലക്ഷം കടന്നു; യുവാവ് മകളെയുമെടുത്ത് കെട്ടിടത്തില്‍ നിന്ന് ചാടിമരിച്ചു


കുഞ്ഞിനെയുമെടുത്ത് സുരേഷ് കുമാര്‍ ചാടുന്നതു കണ്ട് പിന്നാലെയെത്തിയ ഭാര്യ മന്‍ജീത് കൗറും ടെറസ്സില്‍ നിന്ന് താഴേക്ക് ചാടി

ന്യൂഡല്‍ഹി: ക്രെഡിറ്റ് കാര്‍ഡ് കുടിശ്ശിക തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യുവാവ് ആത്മഹത്യ ചെയ്തു. മകളെയുമെടുത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. മകൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഡല്‍ഹിയിലെ ഷാഹ്ദരയില്‍ തിങ്കളാഴ്ചയാണ് സംഭവം.

സുരേഷ് കുമാര്‍(35) നാല് വയസുകാരിയായ മകളെയെടുത്ത് കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടുകയായിരുന്നു. കുഞ്ഞിനെയുമെടുത്ത് സുരേഷ് കുമാര്‍ ചാടുന്നതു കണ്ട് പിന്നാലെയെത്തിയ ഭാര്യ മന്‍ജീത് കൗറും ടെറസ്സില്‍ നിന്ന് താഴേക്ക് ചാടി. ആശുപത്രിയില്‍ ചികിത്സയിലുള്ള മന്‍ജീതും മകളും അപകടനില തരണം ചെയ്തു. വീഴ്ചയില്‍ കുട്ടിയുടെ കാലുകള്‍ പൊട്ടിയിട്ടുണ്ട്.

വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡുകളിലായി സുരേഷ് കുമാര്‍ എട്ട് ലക്ഷം രൂപയോളം വായ്പയെടുത്തിരുന്നു. ഈ തുക തിരിച്ചടയ്ക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബാങ്കുകളില്‍ നിന്ന് നിരന്തരം ഫോണ്‍വിളികളും മെസേജുകളും വന്നിരുന്നതായും ഇതിനെ തുടര്‍ന്ന് കുറച്ചു ദിവസങ്ങളായി സുരേഷ് കുമാര്‍ മാനസികവ്യഥയിലായിരുന്നെന്നും മന്‍ജീത് പറഞ്ഞു.

മൂന്നുപേരും റോഡില്‍ വീണുകിടക്കുന്ന കണ്ട അയല്‍വാസികളാണ് പോലീസിനെ വിവരമറിയിച്ചത്. മൂന്നുപേരേയും ഉടന്‍ തന്നെ ജിടിബി ആശുപത്രിയിലെത്തിച്ചു. ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ് തന്നെ സുരേഷ് കുമാര്‍ മരിച്ചിരുന്നു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ഗുരുഗ്രാമിലെ സ്വകാര്യകമ്പനിയിലെ ജീവനക്കാരനായിരുന്നു സുരേഷ് കുമാര്‍.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented