ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരുന്ന ലോക്ക്ഡൗണ്‍ ഒരാഴ്ചകൂടി നീട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഏപ്രില്‍ 19 മുതലാണ് ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയത്. പിന്നീട് രണ്ടാമത്തെ തവണയാണ് ലോക്ക്ഡൗണ്‍ നീട്ടുന്നത്. നിലവിലെ ലോക്ക്ഡൗണ്‍ തിങ്കളാഴ്ച രാവിലെ അവസാനിക്കാനിരിക്കെയാണ് ഒരാഴ്ചകൂടി വീണ്ടും നീട്ടിയത്.

Content Highlights: Delhi lockdown extended by one week