കെ.കവിത, ഫോണുകൾ മാധ്യമപ്രവർത്തകരെ ഉയർത്തിക്കാട്ടിയപ്പോൾ | ഫോട്ടോ: ANI, Screengrab/ NDTV
ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ബി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിതയുടെ ചോദ്യം ചെയ്യല്‍ മൂന്നാം ഘട്ടത്തിലേക്ക്. കഴിഞ്ഞ ദിവസം കവിതയെ 19 മണിക്കൂറോളമാണ് ഇ.ഡി ചോദ്യം ചെയ്തത്. മൂന്നാം ഘട്ട ചോദ്യം ചെയ്യലിന് ഇ.ഡിയ്ക്കു മുന്നില്‍ ഹാജരായ കവിത കവറുകളിലാക്കിയ തന്റെ ഫോണുകള്‍ മാധ്യമപ്രവര്‍ത്തകരെ ഉയര്‍ത്തിക്കാട്ടിയ ശേഷമാണ് അകത്തു കയറിയത്.
തെളിവില്ലാതെയാക്കാനായി കവിത പത്തു ഫോണുകള്‍ നശിപ്പിച്ചു എന്ന് ഇ.ഡി റിമാന്‍ഡ് റിപ്പോര്‍ട്ടിലടക്കം രേഖപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് കവിത ഫോണുകള്‍ പ്രദര്‍ശിപ്പിച്ചത്. ഫോണുകള്‍ ഇ.ഡിയ്ക്കു മുന്നില്‍ ഹാജരാക്കും.
മദ്യനയ വിവാദത്തില്‍പ്പെട്ട കമ്പനിയായ ഇന്‍ഡോ സ്പിരിറ്റില്‍ കവിതയ്ക്ക് 65 ശതമാനം ഓഹരിയുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇ.ഡി കേസെടുത്തത്. കേസുമായി ബന്ധപ്പെട്ട് അരുണ്‍ പിള്ള എന്ന മലയാളി ബിസിനസുകാരനെയും ചോദ്യം ചെയ്ത് വരികയാണ്.
ഡല്‍ഹിയില്‍ പുതിയ മദ്യനയം കൊണ്ടുവന്നതില്‍ അഴിമതിയാരോപിച്ച് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ. അറസ്റ്റുചെയ്ത് ദിവസങ്ങള്‍ക്കു ശേഷമായിരുന്നു കവിതയ്ക്കെതിരെ ഇ.ഡിയുടെ നീക്കം. മദ്യനയത്തിലെ ക്രമക്കേടുകളുടെ പേരില്‍ സിസോദിയ അടക്കം 15 പേര്‍ക്കെതിരേയായിരുന്നു കേസെടുത്തിരുന്നത്. സിസോദിയ അടക്കം ഇതുവരെ പത്തു പേരാണ് അറസ്റ്റിലായത്
Content Highlights: delhi liquor policy, ed, questioning brs leader k kavitha
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..