അരവിന്ദ് കെജ്രിവാൾ | ഫോട്ടോ: ANI
ന്യൂഡല്‍ഹി : മലിനീകരണത്തിനെതിരേ വ്യത്യസ്ത പ്രചാരണത്തിന് തുടക്കം കുറിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍
ട്രാഫിക് സിഗ്‌നലുകളില്‍ കാത്തിരിക്കുമ്പോള്‍ വാഹനങ്ങളുടെ എഞ്ചിനുകള്‍ ഓഫ് ചെയ്യാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള മലിനീകരണ വിരുദ്ധ കാമ്പയിനാണ് കെജ്‌രിവാള്‍ ആഹ്വാനം ചെയ്തിരിക്കുന്നത്.
വ്യാഴാഴ്ച നഗരത്തിലെ മലിനീകരണ തോത് വളരെ മോശം അവസ്ഥയിലായിരുന്നു. ''ഞങ്ങള്‍ ഇന്ന് ഒരു പുതിയ കാമ്പയിൻ ആരംഭിക്കും. ട്രാഫിക് സിഗ്‌നലുകളില്‍ കാത്തു നില്‍ക്കുമ്പോള്‍ നമ്മള്‍ പലപ്പോഴും വാഹനങ്ങളുടെ എഞ്ചിനുകള്‍ ഓഫ് ചെയ്യാറില്ല. ഇക്കാര്യത്തില്‍ നമ്മുടെ മനോഭാവത്തില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാനാണ് 'റെഡ് ലൈറ്റ് ഓണ്‍ ഗാഡി ഓഫ്'(ചുവപ്പുകത്തുമ്പോള്‍ വാഹനം ഓഫാക്കുക) എന്ന കാമ്പയിന്‍ കൊണ്ടു ലക്ഷ്യമിടുന്നത്.
"ഇത് അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ സഹായിക്കും", കെജ്‌രിവാള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ഒരു കോടി വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതില്‍ 10 ലക്ഷം പേര്‍ കാമ്പയിനോട് നല്ല രീതിയില്‍ സഹകരിച്ചാല്‍ സൂക്ഷ്മ പൊടിപടലങ്ങള്‍ (PM 10) പുറത്തു വിടുന്നത് പ്രതിവര്‍ഷം 1.5 ടണ്‍ കുറയ്ക്കാനും പിഎം 2.5 ബഹിര്‍ഗമനം പ്രതിവര്‍ഷം 0.4 ടണ്‍ ആയി കുറയ്ക്കാനും കഴിയുമെന്ന് കെജ്‌രിവാള്‍ പറഞ്ഞു.
ട്രാഫിക് സിഗ്നലില്‍ കാത്തു കിടക്കുന്ന സമയത്ത് ഓടിക്കുന്ന സമയത്തിനേതിനേക്കാള്‍ കൂടുതല്‍ ഇന്ധനം ചെലവാകും. ശരാശരി 15 മുതല്‍ 20 മിനിറ്റ് വരെ അത്തരത്തില്‍ ഓടുന്ന സമയത്ത് കാര്‍ നിര്‍ത്തിയിടേണ്ടി വരാറുണ്ട്. അതിലൂടെ 200മില്ലി ഇന്ധനം നഷ്ടപ്പെടുന്നു. ഇങ്ങനെ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് 7000 രൂപ പ്രതിവര്‍ഷം ലാഭിക്കാനാകുമെന്നും കെജ്‌രിവാള്‍ കൂട്ടിച്ചേര്‍ത്തു.
content highlights: Delhi launches‘Red Light On Gaadi Off’ campaign to cut down on air pollution


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..