ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സഹോദരങ്ങളായ ജ്വല്ലറി ഉടമകള്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലെ ചാന്ദ്നി ചൗക്കിലാണ് സംഭവം. സഹോദരങ്ങളായ അര്പിത്(42) അങ്കിത് (47) എന്നിവരാണ് മരിച്ചത്. സംഭവസ്ഥലത്ത് നിന്ന് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്.
ജ്വല്ലറി ഷോപ്പിന്റെ മൂന്നാം നിലയില്‍ നിന്നാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സംഭവം നടക്കുമ്പോള്‍ ഇവരുടെ പിതാവ് ജ്വല്ലറിയുടെ ഒന്നാം നിലയിലുണ്ടായിരുന്നതായി ഡി.സി.പി. മോണിക്ക ഭരദ്വാജ് വ്യക്തമാക്കി. സാമ്പത്തിക പ്രതിന്ധിയുണ്ടായിരുന്നുവെന്നും കുടുംബത്തോട് ക്ഷമ ചോദിക്കുന്നതായും സഹോദരങ്ങള്‍ ആത്മഹ്യക്കുറിപ്പില് വ്യക്തമാക്കി.
പണം കടം കൊടുത്തവര്‍ സഹോദരങ്ങളെ ഉപദ്രവിച്ചതായും അപമാനിച്ചതായും പ്രദേശവാസികള്‍ പറയുന്നു. ലോക്ക്ഡൗണ്‍ മൂലം ഇരുവര്‍ക്കും കടം വാങ്ങിയ പണം തിരിച്ചടയ്ക്കാന്‍ സാധിച്ചിരുന്നില്ല. ആരോപണങ്ങള്‍ സ്ഥിരീകരിച്ച പോലീസ് ആത്മഹത്യാക്കുറിപ്പില്‍ ഇരുവരും ആരുടെയും പേര് പരാമര്‍ശിച്ചിട്ടില്ലെന്നും വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)
Content Highlight: Delhi Jewellers Brothers committed suicide
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..