ഒരു മുഴം മുന്നെ: 5 ജി ഒരുക്കി ഡല്‍ഹി വിമാനത്താവളം, നിലവിലെ വൈഫൈയേക്കാള്‍ 20 ഇരട്ടിവേഗം


ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെർമിനൽ| Photo: PTI

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് 5 ജി നെറ്റ്‌വര്‍ക്ക് ലഭ്യമാക്കാനുള്ള സജ്ജീകരണങ്ങള്‍ ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒരുക്കിക്കഴിഞ്ഞതായി നടത്തിപ്പുകാരായ ജി.എം.ആര്‍. ഗ്രൂപ്പ്. ടെലികോം സേവന ദാതാക്കള്‍ (ടി.എസ്.പി.-ടെലികോം സര്‍വീസ് പ്രൊവൈഡേഴ്‌സ്) 5 ജി സേവനം അവതരിപ്പിക്കുന്നതോടെ, വിമാനത്താവളത്തിലെത്തുന്നവര്‍ക്ക് ഈ സൗകര്യം ആസ്വദിക്കാനാവും.

നിലവില്‍, കൂടുതല്‍ വിമാനത്താവളങ്ങളും വൈ ഫൈ സംവിധാനത്തിലൂടെയാണ് യാത്രക്കാര്‍ക്ക് ആവശ്യമായ വയര്‍ലെസ് സേവനങ്ങള്‍ നല്‍കിവരുന്നത്. അന്‍ലൈസന്‍സ്ഡ് സ്‌പെക്ട്രത്തെ ആശ്രയിച്ചാണ് വൈ ഫൈ പ്രവര്‍ത്തിക്കുന്നതെന്നും ആര്‍ക്കും സൗജന്യമായി ഉപയോഗിക്കാവുന്നതാണെന്നും ഡല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് -ഡി.ഐ.എ.എല്‍. പറഞ്ഞു.

യാത്രക്കാരുടെ എണ്ണം വര്‍ധിച്ചതോടെ സ്മാര്‍ട്ട് ഫോണ്‍, ലാപ്‌ടോപ് തുടങ്ങിയ ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വിമാനത്താവളങ്ങള്‍ക്ക് കൂടുതല്‍ ബാന്‍ഡ് വിഡ്ത്തും കൂടുതല്‍ വേഗതയും ആവശ്യമായി വരികയാണ്. 5 ജി നെറ്റ് വര്‍ക്ക് നിലവില്‍ വരുന്നതോടെ, യാത്രക്കാര്‍ക്ക് നിലവിലെ വൈ ഫൈ സംവിധാനത്തെ അപേക്ഷിച്ച് 20 ഇരട്ടി വേഗത്തില്‍ ഇന്റര്‍നെറ്റ് ലഭ്യമാകുമെന്നും ഡി.ഐ.എ.എല്‍. കൂട്ടിച്ചേര്‍ത്തു.

അതിവേഗത്തിലുള്ള ഡൗണ്‍ലോഡ്, സീറോ ബഫറിങ് ഉള്‍പ്പെടെയുള്ളവയും 5 ജി നെറ്റ് വര്‍ക്ക് നിലവില്‍ വരുന്നതോടെ സാധ്യമാകും. 5 ജിയ്ക്ക് അനുയോജ്യമായ മൊബൈല്‍ ഫോണും സിം കാര്‍ഡും ഉള്ളവര്‍ക്ക് മികച്ചതും മുറിഞ്ഞുപോകാത്തതുമായ സിഗ്നല്‍ സ്‌ട്രെങ്ത് ലഭിക്കും. അതിവേഗ ഡേറ്റയും മറ്റൊരു നേട്ടമാണ്. ഡൊമസ്റ്റിക് ഡിപ്പാര്‍ച്ചര്‍ മേഖല, ടെര്‍മിനല്‍ മൂന്നിലെ ഇന്റര്‍നാഷണല്‍ അറൈവല്‍ ബാഗേജ് ഏരിയ, ടി 3 അറൈവല്‍ മേഖല, മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിങ്- എം.എല്‍.സി.പി. എന്നിവിടങ്ങളിലാണ് 5 ജിയ്ക്ക് യോജിച്ച സംവിധാനങ്ങള്‍ ഒരുക്കിയിരിക്കുന്നത്. നിലവില്‍ ചില ടെലികോം സര്‍വീസ് സേവന ദാതാക്കള്‍ മാത്രമാണ് തങ്ങളുടെ നെറ്റ് വര്‍ക്കുകള്‍ 5 ജി സേവനം ലഭ്യമാക്കാന്‍ സജ്ജമാക്കിയിട്ടുള്ളത്. മറ്റുള്ളവര്‍ വരും ആഴ്ചകളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്നും ഡി.ഐ.എ.എല്‍. അറിയിച്ചു.

Content Highlights: delhi international airport enables 5g network


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


train accident

1 min

കാല്‍തെറ്റിവീണ് പ്ലാറ്റ്‌ഫോമിനും കോച്ചിനും ഇടയില്‍ കുടുങ്ങി പരിക്കേറ്റ വിദ്യാര്‍ഥിനി മരിച്ചു

Dec 8, 2022

Most Commented