സിസോദിയയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ ഗുരുതരം; ജാമ്യം നിഷേധിച്ച് ഡല്‍ഹി ഹൈക്കോടതി


1 min read
Read later
Print
Share

മനീഷ് സിസോദിയ | Photo: PTI

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി ഡല്‍ഹി ഹൈക്കോടതി. സിസോദിയ്‌ക്കെതിരായുള്ള ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ അധ്യക്ഷനായ സിംഗിള്‍ ബെഞ്ച് ജാമ്യം നിഷേധിച്ചത്. ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സിസോദിയ സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് വിവരം.

സിസോദിയ സ്വാധീനശേഷിയുള്ള വ്യക്തിയാണെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നുമായിരുന്നു കോടതിയുടെ നിരീക്ഷണം. സിസോദിയയ്ക്ക് ജാമ്യം നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് ജാമ്യാപേക്ഷയെ എതിര്‍ത്തു കൊണ്ട് സി.ബി.ഐയും വ്യക്തമാക്കിയിരുന്നു.

സിസോദിയയ്ക്ക് കേസിനെ സ്വാധീനിച്ചേക്കാന്‍ കഴിയുന്ന മുതിര്‍ന്ന ഉദ്യോഗ്‌സഥരുള്‍പ്പടെയുള്ളവരുമായി അടുത്ത ബന്ധമാണെന്ന് സി.ബി.ഐ. വ്യക്തമാക്കി. കൂടാതെ സിസോദിയ്‌ക്കെതിരെയുള്ള നടപടി രാഷ്ട്രീയ പകപോക്കലാണെന്നുള്‍പ്പടെയുള്ള വ്യാജപ്രചരണങ്ങള്‍ അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകര്‍ നടത്തുന്നുവെന്നും ഇത് അന്വേഷണത്തെ ബാധിച്ചേക്കാമെന്നും സി.ബി.ഐ. ആരോപിച്ചു.

എന്നാല്‍ കേസില്‍ സിസോദിയ്‌ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സി.ബി.ഐ. പരാജയപ്പെട്ടുവെന്നായിരുന്നു സിസോദിയ്ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദയന്‍ കൃഷ്ണയുടെ വാദം. സിസോദിയ ഒഴികെ മദ്യനയക്കേസില്‍ കുറ്റാരോപിതരയാവരെ സി.ബി.ഐ. ജാമ്യം നല്‍കി വിട്ടയച്ചു എന്നും ദയന്‍ കൃഷ്ണ വ്യക്തമാക്കി. സിസോദിയ തന്റെ ഔദ്യോഗിക പദവിയില്‍ നിന്ന് രാജി വെച്ചതിനാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ അദ്ദേഹത്തിനു കഴിയില്ലെന്നും ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടി.

മദ്യവില്‍പന പൂര്‍ണമായും സ്വകാര്യവത്കരിക്കുന്ന ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് ക്രമക്കേടുകള്‍ നടത്തി എന്നാരോപിച്ചായിരുന്നു കഴിഞ്ഞ ഫെബ്രുവരിയില്‍ മനീഷ് സിസോദിയ അറസ്റ്റിലാകുന്നത്.

Content Highlights: delhi high court rejects manish sisodias request for bail in delhi liquor policy case

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ulcss

1 min

ഊരാളുങ്കലിന്റെ 82% ഓഹരിയും സര്‍ക്കാരിന്റേത്, ഏത് പ്രവൃത്തിയും ഏറ്റെടുക്കാം- കേരളം സുപ്രീംകോടതിയില്‍

Sep 25, 2023


rahul

1 min

'വയനാട്ടിലല്ല, ഹൈദരബാദില്‍ എനിക്കെതിരേ മത്സരത്തിനുണ്ടോ'; രാഹുലിനെ വെല്ലുവിളിച്ച് ഒവൈസി

Sep 25, 2023


jds-bjp

1 min

എന്‍.ഡി.എ സഖ്യത്തില്‍ ചേര്‍ന്നതിന് പിന്നാലെ ജെ.ഡി.എസില്‍ പൊട്ടിത്തെറി; മുസ്ലിം നേതാക്കളുടെ കൂട്ടരാജി

Sep 24, 2023


Most Commented