ലോക്‌സഭ,നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തണമെന്ന ആവശ്യം;ഇടപെടാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി


ബി. ബാലഗോപാല്‍| മാതൃഭൂമി ന്യൂസ് 

Photo: PTI

ന്യൂഡല്‍ഹി: 2024-ലെ ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകള്‍ ഒരുമിച്ച് നടത്താന്‍ നിര്‍ദേശിക്കണമെന്ന ആവശ്യത്തില്‍ ഇടപെടാന്‍ വിസമ്മതിച്ച് ഡല്‍ഹി ഹൈക്കോടതി. ഒന്നിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര സര്‍ക്കാരിനും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനും നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി. നേതാവ് അശ്വിനി ഉപാധ്യായയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.

ഈ വിഷയത്തില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ലമെന്റും തിരഞ്ഞെടുപ്പ് കമ്മീഷനുമാണെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി. തങ്ങളുടെ പരിമിതി മനസിലാക്കുന്നുവെന്നും നിയമം നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കുകയാണ് കോടതിയുടെ ഉത്തരവാദിത്വമെന്നും ചീഫ് ജസ്റ്റിസ് എസ്.സി. ശര്‍മ്മ, ജസ്റ്റിസ് സുബ്രമണ്യം പ്രസാദ് എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി.

വോട്ടെടുപ്പ് ശനി, ഞായര്‍ ഉള്‍പ്പടെയുള്ള അവധി ദിവസങ്ങളിലേ നടത്താവൂ എന്ന് നിര്‍ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഭരണഘടനാ സ്ഥാപനമായ തിരഞ്ഞെടുപ്പ് കമ്മീഷനാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടതെന്ന് ഡല്‍ഹി ഹൈക്കോടതി വ്യക്തമാക്കി.

ലോക്സഭയിലേക്കും നിയമസഭകളിലേക്കും ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. ഇത് സാധ്യമാകണമെങ്കില്‍ ഭരണഘടനയിലും ജനപ്രാതിനിധ്യ നിയമത്തിലും ഭേദഗതി കൊണ്ട് വരണമെന്ന് കമ്മീഷന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. പാര്‍ലമെന്റിന് മാത്രമാണ് ഇതിന് അധികാരമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അശ്വിനി ഉപാധ്യായ നല്‍കിയ ഹര്‍ജി നിവേദനമായി പരിഗണിച്ച് നിയമാനുസൃതമായ നടപടി സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി നിര്‍ദേശിച്ചു. ഈ നിര്‍ദേശത്തോടെയാണ് ഹര്‍ജി തീര്‍പ്പാക്കി.

Content Highlights: delhi high court refuses plea for simultaneous conduct of loksabha and assembly election

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
dellhi

1 min

പകരം വീട്ടി ഇന്ത്യ; ഡല്‍ഹിയിലെ യു.കെ. ഹൈക്കമ്മീഷനുള്ള സുരക്ഷ വെട്ടിക്കുറച്ചു

Mar 22, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


thalassery bishop-jalee

1 min

ബിജെപി നല്‍കുന്ന റബ്ബറിന്റെ വില വാങ്ങാന്‍ ഉടലില്‍ തലയുണ്ടായിട്ട് വേണ്ടേയെന്ന് കെ.ടി.ജലീല്‍

Mar 22, 2023

Most Commented