ഡൽഹി ഹൈക്കോടതി| Photo: PTI
ന്യൂഡല്‍ഹി: സുപ്രീംകോടതി, ഹൈക്കോടതി ജഡ്ജിമാര്‍ സ്വകാര്യ സന്ദര്‍ശനത്തിന് വിദേശത്ത് പോകുമ്പോള്‍ സര്‍ക്കാര്‍ അനുമതി വാങ്ങണമെന്ന ഉത്തരവ് ഡല്‍ഹി ഹൈകോടതി റദ്ദാക്കി. വിദേശ കാര്യ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവാണ് റദ്ദാക്കിയത്.
ജസ്റ്റിസുമാരായ രാജീവ് ശക്ദേര്‍, ജാസ്മീത് സിങ് എന്നിവരടങ്ങിയ ബെഞ്ചാണ് വിദേശകാര്യ മന്ത്രാലയം 2021-ല്‍ പുറത്തിറക്കിയ ഉത്തരവ് റദ്ദാക്കിയത്. ജഡ്ജിമാര്‍ക്ക് വിദേശ സന്ദര്‍ശനത്തിനിടയില്‍ അടിയന്തിര സഹായം ആവശ്യമായി വരുമ്പോള്‍ അത് ലഭ്യമാക്കാനാണ് നിബന്ധന വച്ചത് എന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
സര്‍ക്കാര്‍ വെച്ചിരിക്കുന്ന ഈ നിബന്ധന സ്വകാര്യതയിലേക്കുള്ള കടന്ന് കയറ്റത്തിന് പുറമെ, ജഡ്ജിമാര്‍ വഹിക്കുന്ന പദവിയെ ഇകഴ്ത്തുന്നത് കൂടിയാണെന്ന് ആരോപിച്ച് അമന് വച്ചാര്‍ നല്കിയ ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതി ഉത്തരവ്.
Content Highlights: delhi high court overturned an order requiring government permission for judges to travel abroad
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..