ന്യൂഡല്‍ഹി: നീതിപാലകര്‍ നീതിക്കുവേണ്ടി തെരുവിലിറങ്ങിയതോടെ തലസ്ഥാന നഗരം സാക്ഷ്യംവഹിച്ചത് രാജ്യം ഇതുവരെ കാണാത്ത സമരരംഗങ്ങള്‍ക്ക്. തീസ് ഹസാരി കോടതിയില്‍ കഴിഞ്ഞ ദിവസം അഭിഭാഷകരും പോലീസും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തിലാണ് പ്രതിഷേധവുമായി പോലീസുകാര്‍ തെരുവിലിറങ്ങിയത്. സമരം ശക്തമായതോടെ പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ അനുരഞ്ജന ശ്രമങ്ങള്‍ നടന്നുവെങ്കിലും ആദ്യം പരാജയപ്പെട്ടിരുന്നു. വിവിധ സംസ്ഥാനങ്ങളിലെ പോലീസ് അസോസിയേഷനുകളും ഐ.പി.എസ് - ഐ.എ.എസ് അസോസിയേഷനുകളും പോലീസുകാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തി.
അതിനിടെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യക്കും ബാര്‍ കൗണ്‍സില്‍ ഓഫ് ഡല്‍ഹിക്കും ഹൈക്കോടതി നോട്ടീസയച്ചു. ഡല്‍ഹി ലഫ്. ഗവര്‍ണര്‍ സ്ഥിതിഗതികള്‍ വിലയിരുത്താനായി അടിയന്തര യോഗം വിളിച്ചു. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന പോലീസുകാരുടെ ബന്ധുക്കള്‍ ഇന്ത്യാ ഗേറ്റില്‍ സമരം തുടങ്ങി. ഡല്‍ഹി പോലീസ് ആസ്ഥാനത്ത് ആയിരക്കണക്കിന് പോലീസുകാരും ബന്ധുക്കളും മെഴുക് തിരികളുമായി അണിനിരന്നു. രാത്രിയോടെയാണ് 11 മണിക്കൂര്‍ നീണ്ട സമരം പോലീസുകാര്‍ അവസാനിപ്പിച്ചത്.

നവംബര്‍ രണ്ട് ശനിയാഴ്ചയാണ് ഡല്‍ഹി തീസ് ഹസാരി കോടതിവളപ്പില്‍ ഒരു അഭിഭാഷകന്റെ വാഹനത്തില്‍ പോലീസ് വാഹനം തട്ടിയതും പാര്‍ക്കിങിനെചൊല്ലിയുള്ള തര്‍ക്കവും സംഘര്‍ഷത്തില്‍ കലാശിച്ചത്. ഒരു അഭിഭാഷകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ അഭിഭാഷകരുടെ മര്‍ദനമേറ്റ് പോലീസുകാരും ആശുപത്രിയിലായി.

പോലീസുകാരെ അഭിഭാഷകര്‍ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് പോലീസുകാര്‍ സമരവുമായി രംഗത്തെത്തിയത്. അതിനിടെ രണ്ടു പോലീസ് ഓഫീസര്‍മാരെ സ്ഥലം മാറ്റാനും രണ്ട് പോലീസുകാരെ സസ്പെന്റ് ചെയ്യാനും ഹൈക്കോടതി ഉത്തരവിട്ടത് സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കി. പോലീസുകാര്‍ സമരത്തില്‍ നിന്ന് പിന്‍വാങ്ങണമെന്ന് ഡല്‍ഹി പോലീസ് കമ്മീഷണര്‍ അമൂല്യ പട്നായിക് ആവശ്യപ്പെട്ടത് സേനാംഗങ്ങള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കി. പരിക്കേറ്റ പോലീസുകാരെ രാഷ്ട്രീയക്കാരടക്കം ആരും സന്ദര്‍ശിച്ചു പോലുമില്ലെന്നാണ് പോലീസുകാര്‍ പരാതി പറയുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണ് ഡല്‍ഹി പോലീസ്. കേന്ദ്രത്തിന്റെ ഡല്‍ഹിയിലെ പ്രതിനിധി എന്ന നിലയിലാണ് ലഫ്.ഗവര്‍ണര്‍ അദ്ദേഹത്തിന്റെ വസതയില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. അതിനിടെ, കേരളം, കര്‍ണാടക, തമിഴ്നാട് ഐ.പി.എസ് അസോസിയേഷനുകളും ബിഹാര്‍, ഹരിയാണ എന്നിവിടങ്ങളിലെ പോലീസ് അസോസിയേഷനുകളുമാണ് സമരത്തിനിറങ്ങിയ പോലീസുകാര്‍ക്ക് പിന്തുണയുമായി രംഗത്തെത്തിയത്.
അതിനിടെ, പോലീസുകാരെ മര്‍ദിച്ച അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിക്കുമെന്ന് ഡല്‍ഹി ലഫ്. ഗവര്‍ണര്‍ വ്യക്തമാക്കി. പരിക്കേറ്റ പോലീസുകാര്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ ചീഫ് സെക്രട്ടറിയോട് ഡല്‍ഹി ലഫ്.ഗവര്‍ണര്‍ അനില്‍ ബെയ്ജാല്‍ നിര്‍ദേശിച്ചു. പരിക്കേറ്റ പോലീസുകാര്‍ക്ക് 25000 രൂപ ധനസഹായം നല്‍കുമെന്ന് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ കമ്മീഷണര്‍ സതീഷ് ഗോല്‍ച്ച അറിയിച്ചു. ഇത്തരം ഇടപെടലുകളെത്തുടര്‍ന്നാണ് രാജ്യതലസ്ഥാനത്തെ പോലീസ് സമരം രാത്രിയോടെ അവസാനിച്ചത്.
Lieutenant Governor of Delhi, Anil Baijal: Best possible treatment to be ensured for injured advocates and police personnel. Suitable ex-gratia compensation to be given to the injured officers of Delhi Police as well. (File pic) pic.twitter.com/jnxQxYw14g
— ANI (@ANI) November 5, 2019
Content highlights: Delhi High Court Notice To Bar Council, Lt. Governor said will file case against advocates