ബാബാ രാംദേവ്| Photo: ANI
ന്യൂഡല്‍ഹി: ഡല്‍ഹി മെഡിക്കല്‍ അസോസിയേഷ(ഡി.എം.എ.)ന്റെ ഹര്‍ജിയില്‍ യോഗ ഗുരു ബാബ രാംദേവിന് ഡല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചു. കോവിഡ് പ്രതിരോധ മരുന്ന് എന്ന പേരില്‍ പതഞ്ജലി തയ്യാറാക്കിയ കൊറോണില്‍ കിറ്റിനെ കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതില്നിന്ന് രാംദേവിനെ തടയണമെന്നാണ് ഡി.എം.എ. സമര്‍പ്പിച്ച ഹര്‍ജിയിലെ ആവശ്യം.
ഹര്‍ജിയില്‍ അടുത്ത വാദം കേള്‍ക്കുന്ന ജൂലൈ 13-വരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തരുതെന്ന് രാംദേവിനോട് പറയണമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകനോട് കോടതി വാക്കാല്‍ നിര്‍ദേശം നല്കി. ഡി.എം.എ. സമര്‍പ്പിച്ച ഹര്‍ജിയോടു പ്രതികരിക്കാനും രാംദേവിനോട് കോടതി ആവശ്യപ്പെട്ടു. കൊറോണില്‍ മരുന്നിന് കോവിഡിനെ പ്രതിരോധിക്കാന്‍ കഴിയില്ലെന്നും രാംദേവിന്റെ വാക്കുകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നുമാണ് ഡി.എം.എയുടെ വാദം.
അലോപ്പതിക്കെതിരെയുള്ള രാംദേവിന്റെ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് ദിവസങ്ങള്‍ക്കു ശേഷമാണ് ഡി.എം.എ. ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്.
content highlights: delhi high court issues summons to baba ramdev
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..