ഡല്‍ഹിയിലെ കുടിയേറ്റ അധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം


സര്‍ക്കാര്‍, മുനിസിപ്പല്‍ സ്‌കൂളുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനാണ് നിര്‍ദേശം


ന്യൂഡല്‍ഹി: ജമ്മു - കശ്മീരിലെ പ്രശ്നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയിലേക്ക് കുടിയേറിയതും സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍ സ്‌കൂളുകളില്‍ ജോലി ചെയ്യുന്നതുമായ അധ്യാപകര്‍ക്ക് സ്ഥിരം നിയമനം നല്‍കാന്‍ ഡല്‍ഹി സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദേശം.

13 വര്‍ഷമായി സര്‍ക്കാര്‍, മുനിസിപ്പല്‍ സ്‌കൂളുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ സ്ഥിരപ്പെടുത്താനാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ജസ്റ്റിസ് എസ്. രവീന്ദ്ര ഭട്ട്, ജസ്റ്റ്സ് ദീപ ശര്‍മ എന്നവരടങ്ങുന്ന ബെഞ്ചിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ജൂലായില്‍ തന്നെ 180 പേര്‍ക്ക് സ്ഥിര നിയമനം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നെന്നും പട്ടിക ഗവര്‍ണറുടെ അനുമതിക്കായി അയയ്ച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അഡീഷണല്‍ സ്റ്റാന്റിംഗ് കോണ്‍സല്‍ സന്തോഷ് കുമാര്‍ ത്രിപാഠിയാണ് ഇക്കാര്യം ഇക്കാര്യം കോടതിയെ അറിയിച്ചത്. തുടര്‍ന്ന്, സെപ്റ്റംബര്‍ 15നുള്ളില്‍ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി.

1994 മുതല്‍ ഡല്‍ഹിയില്‍ ജോലി ചെയ്യുന്ന കശ്മീരി അധ്യാപകരെ സ്ഥിരപ്പെടുത്തണമെന്ന 2015ലെ ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിധി.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kapil sibal

1 min

കപില്‍ സിബല്‍ കോണ്‍ഗ്രസ് വിട്ടു; സമാജ് വാദി പാര്‍ട്ടി ടിക്കറ്റില്‍ രാജ്യസഭയിലേക്ക്

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022


arrest

1 min

16കാരനെ നിര്‍ബന്ധിച്ച് മതം മാറ്റി, 24കാരിയുമായി വിവാഹം: നാല് പേര്‍ അറസ്റ്റില്‍

May 25, 2022

More from this section




Most Commented