ഇലക്ട്രോണിക് വോട്ടിങ് മെഷീൻ (ഫയൽ ചിത്രം )|ഫോട്ടോ :പി.ടി.ഐ.
ന്യൂഡൽഹി: ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ ഉപയോഗിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് നിർദേശിക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തളളി. ഹർജിക്കാരന് 10000 രൂപയുടെ പിഴയും കോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് ഡി.എൻ.പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ്ങ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സി.ആർ.ജയസുകിൻ എന്ന അഭിഭാഷകനാണ് ഹർജി നൽകിയിരുന്നത്.
അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഹർജിക്കാരൻ ഉന്നയിച്ചിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി ഹർജിയിൽ ഇടപെടാൻ ഒരു കാരണവും കാണുന്നില്ലെന്ന് വ്യക്തമാക്കി. പ്രശസ്തി ലക്ഷ്യമിട്ടാണ് ഇത്തരമൊരു ഹർജിയുമായി അഭിഭാഷകൻ കോടതിയെ സമീപിച്ചിരിക്കുതെന്നും കോടതി പറഞ്ഞു.
ഹർജിയിൽ നാല് രേഖകൾ അഭിഭാഷകൻ ഉൾപ്പെടുത്തിയിരുന്നു. അതിലൊന്ന് പത്രവാർത്തയാണ്. ഇവിഎം ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ടെന്നും ജനാധിപത്യം അപകടത്തിലാണെന്നും സുകിൻ കോടതിയിൽ വാദിച്ചു.
എല്ലാ തിരഞ്ഞെടുപ്പിനോടും അനുബന്ധിച്ച് ഇവിഎമ്മുമായി ബന്ധപ്പെട്ട വിവാദങ്ങൾ രാഷ്ട്രീയ പാർട്ടികൾ ഉയർത്താറുളളതാണ്. ഇവിഎം ഹാക്ക് ചെയ്ത് പ്രത്യേക രാഷ്ട്രീയ കക്ഷിക്ക് അനുകൂലമായ തിരഞ്ഞെടുപ്പ് ഫലം കാണിക്കാൻ സാധിക്കുമെന്ന് രാഷ്ട്രീയ പാർട്ടികളും ആരോപണം ഉന്നയിച്ചിട്ടുളളതാണ്. എന്നാൽ ഈ വാദം പലതവണ തിരഞ്ഞെടുപ്പ് കമ്മിഷൻ തളളിയിട്ടുമുണ്ട്.
Content Highlights:Delhi high court dismisses plea against EVMs
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..