മനീഷ് സിസോദിയ |Photo:PTI
ന്യൂഡല്‍ഹി: എക്‌സൈസ് നയം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് രോഗിയായ ഭാര്യയെ കാണാന്‍ സമയം അനുവദിച്ചു. ശനിയാഴ്ച രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ ഏഴു മണിക്കൂര്‍ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്.
ഈ സമയത്ത് മാധ്യമങ്ങളോട് ഒരു തരത്തിലും ബന്ധപ്പെടുകയോ കുടുംബാംഗങ്ങള്‍ അല്ലാത്തവരുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാനും പാടില്ല.
ഭാര്യയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടി സിസോദിയ സമര്‍പ്പിച്ച ഇടക്കാല ജാമ്യ ഹര്‍ജി വിധി പറയാന്‍ കോടതി മാറ്റിവെക്കുകയും ചെയ്തു. ഇടക്കാല ജാമ്യത്തെ ഇ.ഡി.നേരത്തെ എതിര്‍പ്പ് അറിയിച്ചിരുന്നു.
സമാന കേസില്‍ സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ സിസോദിയ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി നേരത്തെ ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ കഴിയുന്ന ശക്തനാണ് സിസോദിയയെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതി ജാമ്യാപേക്ഷ തള്ളിയത്.
Content Highlights: Delhi High Court allows Manish Sisodia to meet wife tomorrow but no interaction with media


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..