ബാബാ രാംദേവിനെതിരായ ഡോക്ടർമാരുടെ ഹർജി: ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും


1 min read
Read later
Print
Share

ന്യൂ ഡല്‍ഹി: അലോപ്പതി മരുന്നുകളെ സംബന്ധിച്ച് ബാബാ രാംദേവ് നടത്തിയ വിവാദ പ്രസ്താവനയ്ക്കെതിരെ ഡോക്ടർമാരുടെ വിവിധ സംഘടനകള്‍ നല്‍കിയ ഹര്‍ജിയില്‍ ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും.

രാംദേവിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങളെ സാധൂകരിക്കുന്ന തെളിവുകള്‍ ഹാജരാക്കാന്‍ സംഘടനാ കൗണ്‍സിലിനോട് കോടതി ആവശ്യപ്പെട്ടു.

ഋഷികേശിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ ഡോക്ടേഴ്‌സ് റെസിഡന്റ് അസോസിയേഷനടക്കം ആറ് സംഘടനകളാണ് ഹര്‍ജി നല്‍കിയത്.

കോവിഡ് ബാധിച്ച നിരവധി ആളുകളുടെ മരണത്തിനിടയാക്കിയത് അലോപ്പതി മരുന്നുകളാണെന്നും ആ മേഖലയില്‍ ജോലി ചെയ്യുന്ന ഡോക്ടര്‍മാരുമാണെന്നുള്ള പ്രചാരണം നടത്തിയെന്നാണ് രാംദേവിനെതിരെയുള്ള ആരോപണം.

അലോപ്പതി ചികിത്സ സംബന്ധിച്ചും കോവിഡ് വാക്‌സിനുകളുടെ കാര്യക്ഷമതയെക്കുറിച്ചും സാധാരണക്കാരുടെ മനസ്സില്‍ സംശയത്തിന്റെ വിത്തുകള്‍ പാകാന്‍ രാംദേവിന്റെ പ്രസ്താവനകള്‍ ഇടയാക്കിയെന്ന് സംഘടനകള്‍ ഹര്‍ജിയില്‍ ആരോപിച്ചു.

സ്വാധീനമുള്ള വ്യക്തിയായതു കൊണ്ടു തന്നെ രാംദേവിന്റെ വാക്കുകള്‍ നിരവധിയാളുകള്‍ അലോപ്പതി ചികിത്സയോട് മുഖം തിരിക്കാന്‍ കാരണമാകുമെന്നും ഡോക്ടര്‍മാര്‍ ഹര്‍ജിയില്‍ ഉന്നയിച്ചു.

അതേസമയം പതഞ്ജലി പുറത്തിറക്കുന്ന കൊറോണലിന്റെ വില്‍പ്പനക്കായുള്ള കച്ചവട തന്ത്രമാണ് രാംദേവ് നടത്തിയ ദുര്‍വ്യാഖാനമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നുണ്ട്.'കേസുമായി ബന്ധപ്പെട്ട് കോടതി ജൂണ്‍ മൂന്നിന് രാംദേവിന് സമന്‍സയച്ചിരുന്നു.

Content Highlights: Delhi HC to hear plea against Ramdev for remarks against allopathy

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Ashwini Vaishnaw

1 min

ട്രെയിന്‍ അപകടത്തിന്റെ കാരണം കണ്ടെത്തി; ഉത്തരവാദികളെ തിരിച്ചറിഞ്ഞു - റെയില്‍വെ മന്ത്രി

Jun 4, 2023


odisha train accident

1 min

ട്രെയിൻ ദുരന്തത്തേക്കുറിച്ച് വ്യാജപ്രചാരണം; കർശന നടപടി സ്വീകരിക്കുമെന്ന് ഒഡിഷ പോലീസ്

Jun 4, 2023


Siddaramaiah, k venkatesh

1 min

കാളയേയും പോത്തിനെയും കൊല്ലാമെങ്കില്‍ പശുക്കളെ കൊല്ലുന്നതിലെന്താണ് തെറ്റ്?- കർണാടക മന്ത്രി വെങ്കിടേഷ്

Jun 4, 2023

Most Commented