
നഴ്സുമാരുടെ സമരത്തിൽനിന്ന്| Photo: AFP
ന്യൂഡല്‍ഹി: എയിംസിലെ നഴ്സുമാരുടെ സംഘടനയോട് അനിശ്ചിതകാല സമരം തുടരാനാവില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. വിഷയത്തില്‍ തുടര്‍വാദം കേള്‍ക്കുന്ന ജനുവരി 18 വരെ സമരം പാടില്ലെന്ന് കോടതി പറഞ്ഞു.
നഴ്സുമാരുടെ സമരം അവസാനിപ്പിക്കാന്‍ നിയമസഹായം തേടി എയിംസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതി നിര്‍ദേശം
ജസ്റ്റിസ് നവീന്‍ ചൗളയുടെ ബെഞ്ചിന്റെതാണ് ഉത്തരവ്. നഴ്സുമാരുടെ പ്രശ്നങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് എയിംസ് അധികൃതര്‍ അറിയിച്ചതിനു പിന്നാലെയാണ് കോടതി നിര്‍ദേശം.
നഴ്സുമാരുടെ സമരം നിയമവിരുദ്ധമാണെന്നും ഇന്‍ഡസ്ട്രിയല്‍ ഡിസ്പ്യൂട്ട്സ് നിയമത്തിന്റെ ലംഘനമാണെന്നും ചൂണ്ടിക്കാണിച്ച് എയിംസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കോടതി നിര്‍ദേശം. എയിംസ് ജീവനക്കാര്‍ സമരം ചെയ്യാന്‍ പാടില്ലെന്ന, ഹൈക്കോടതി നേരത്തെ പുറത്തിറക്കിയ ഉത്തരവിന്റെ ലംഘനമാണ് ഇപ്പോള്‍ നടക്കുന്നതെന്നും എയിംസ് കോടതിയെ അറിയിച്ചിരുന്നു.
ശമ്പളഘടന ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് എയിംസിലെ നഴ്സുമാര്‍ തിങ്കളാഴ്ചമുതല്‍ അനിശ്ചിതകാലസമരം ആരംഭിച്ചത്. ശമ്പളവുമായി ബന്ധപ്പെട്ട് നേരത്തെ കേന്ദ്ര ആരോഗ്യമന്ത്രി നല്കിയ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്ന് എയിംസ് നഴ്സസ് യൂണിയന് ആരോപിച്ചിരുന്നു.
നഴ്സുമാരുടെ പരാതി കേള്‍ക്കുകയോ പരിഹരിക്കുകയോ ചെയ്യുന്നതിനു പകരം സമരം നേരിടാന്‍ അധികൃതര്‍ കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുകയാണെന്നും യൂണിയന് ഉന്നയിച്ചിരുന്നു.
content highlights: Delhi HC restrained AIIMS Nurses Union from continuing with their indefinite strike
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..