ഡൽഹിയിൽ നിന്നുള്ള കാഴ്ച |ഫോട്ടോ:ANI
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഡല്‍ഹിയില്‍ കടകള്‍ക്കും മാര്‍ക്കറ്റുകള്‍ക്കും ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കി.
കോവിഡിനെ തുടര്‍ന്ന് രാത്രി എട്ടു മണി വരെയാണ് മാര്‍ക്കറ്റുകള്‍ തുറക്കാന്‍ അനുവദിച്ചിരുന്നത്. കോവിഡ് കേസുകള്‍ കുറഞ്ഞതിനാല്‍ ഈ സമയപരിധി നീക്കം ചെയ്യുകയാണ്. തിങ്കളാഴ്ച മുതല്‍ മാര്‍ക്കറ്റുകള്‍ക്ക് അവരുടെ സാധാരണ സമയം പോലെ പ്രവര്‍ത്തിക്കാമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പറഞ്ഞു.
ഡല്‍ഹിയില്‍ ആഴ്ചകളായി കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 19 പേര്‍ക്ക് മാത്രമാണ് രോഗബാധ സ്ഥിരീകരിച്ചത്. 0.03 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഒരു കോവിഡ് മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. നിലവില്‍ 430 പേര്‍ മാത്രമാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിതരായി ചികിത്സയിലുള്ളത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..