ഇന്ന് രാത്രിയോടെ ഡല്‍ഹി സര്‍ക്കാര്‍ മദ്യവില്‍പന അവസാനിപ്പിക്കും; നാളെ മുതല്‍ പുതിയ രീതി


ലോക്ക്ഡൗൺ കാലത്ത് ഡൽഹിയിൽ നിന്നുള്ള കാഴ്ച |ഫോട്ടോ:PTI

ന്യൂഡല്‍ഹി: ചൊവ്വാഴ്ച രാത്രിയോടെ ഡല്‍ഹി സര്‍ക്കാര്‍ ഔദ്യോഗികമായി മദ്യ വില്‍പനയില്‍ നിന്ന് പിന്‍വാങ്ങും. ബുധനാഴ്ച രാവിലെ മുതല്‍ പുതിയ എക്‌സൈസ് നയം പ്രാബല്യത്തില്‍ വരുന്നതോടെ പുതിയ സ്വകാര്യ മദ്യഷാപ്പുകള്‍ക്ക് വഴിയൊരുക്കും. ഉപഭോക്താക്കള്‍ മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് വേണ്ടിയാണ് നടപടി.

850 ഓളം പുതിയ സ്വകാര്യ മദ്യഷാപ്പുകള്‍ തുറക്കാന്‍ അനുമതിയുണ്ടെങ്കിലും ബുധനാഴ്ച 300 മുതല്‍ 350 മദ്യഷാപ്പുകള്‍ തുറക്കാനെ സാധ്യതയുള്ളൂ. എല്ലാ സര്‍ക്കാര്‍ മദ്യഷാപ്പുകളും ചൊവ്വാഴ്ചയോടെ അടച്ചുപൂട്ടുകയും ലൈസന്‍സ് നല്‍കിയ എല്ലാ സ്വകാര്യഷാപ്പുകളും തുറക്കാതിരിക്കുകയും ചെയ്യുന്നതോടെ ആദ്യനാളുകളില്‍ ഡല്‍ഹിയില്‍ മദ്യക്ഷാമം ഉണ്ടായേക്കുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്.

പുതിയ മദ്യനയത്തില്‍ ഡല്‍ഹിയിൽ 32 സോണുകളായിട്ടാണ് തിരിച്ചിരിക്കുന്നത്. ഓരോ സോണിലും ഒരു റീട്ടെയില്‍ ലൈസന്‍സിയുടെ ഉടമസ്ഥതയിലുള്ള 27 മദ്യശാലകള്‍ വീതമാണ് ഉണ്ടാകുക. തുറക്കാനിരിക്കുന്ന 850 ഓളം മദ്യഷാപ്പുകളില്‍ പ്രൊവിഷണല്‍ ലൈസന്‍സ് ലഭിച്ചിരിക്കുന്നത് 350 എണ്ണത്തിന് മാത്രമാണ്. രണ്ടു മാസത്തിനകം എല്ലാ ക്ഷാമവും പരിഹരിച്ച് ഉപഭോക്താക്കള്‍ക്ക് വളരെ സൗകര്യപ്രദമായി മദ്യം വാങ്ങാന്‍ കഴിയുന്ന പരിവര്‍ത്തനമാണ് നടക്കുന്നതെന്ന് ഡല്‍ഹി സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

പുതിയ മദ്യ നയം വരുന്നത് വരെ ഡല്‍ഹിയില്‍ 849 മദ്യഷാപ്പുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 60 ശതമാനം സര്‍ക്കാരിന്റെ ഉടമസ്ഥതയിലും 40 ശതമാനം സ്വകാര്യവുമായിരുന്നു. അസൗകര്യങ്ങളും നടത്തിപ്പിലെ കെടുകാര്യസ്ഥതയും സംബന്ധിച്ച് ഏറെ പരാതികളുയര്‍ന്ന പശ്ചാത്തലത്തിലാണ് പുതിയ മദ്യ നയം രൂപീകരിച്ചത്.

പുതിയ മദ്യ നയത്തിന് കീഴില്‍ മദ്യഷാപ്പുകളുടെ മുന്‍വശത്തെ ഇരുമ്പ് ഗ്രില്ലുകള്‍ ഒഴിവാക്കാന്‍ നിര്‍ദേശമുണ്ട്. കൂടാതെ വാങ്ങുന്നവര്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ള ബ്രാന്‍ഡുകള്‍ തിരഞ്ഞെടുക്കാം. ഷോപ്പുകള്‍ വിശാലവും നല്ല വെളിച്ചമുള്ളതും എയര്‍കണ്ടീഷന്‍ ചെയ്തതുമായിരിക്കും. രാവിലെ 10 മുതല്‍ രാത്രി 10 വരെയായിരിക്കും പ്രവര്‍ത്തനസമയം. വിമാനത്താവളത്തിനകത്തുള്ളവയക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കാം.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Sabu m Jacob

4 min

കെ.എസ്.ആര്‍.ടി.സി-യെ ഇനി കോഴിക്കൂട് ഉണ്ടാക്കാനും ഉപയോഗിക്കും;  ഇത് ലോകം മാതൃകയാക്കണം-സാബു എം ജേക്കബ്

May 20, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section
Most Commented