ലഫ്.ഗവര്‍ണര്‍ 1400 കോടിയുടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സമ്മര്‍ദ്ദം ചെലുത്തി, ആരോപണവുമായി എഎപി


വിനയ് കുമാർ സക്‌സേന| Photo: twitter.com/ani_digital

ന്യൂഡല്‍ഹി: ഡല്‍ഹി ലഫ്.ഗവര്‍ണര്‍ വി.കെ സക്‌സേനയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ആംആദ്മി പാര്‍ട്ടി. നോട്ട് നിരോധന വേളയില്‍ കെ.വി.ഐ.സി ചെയര്‍മാനായിരുന്ന സക്‌സേന 1400 കോടി രൂപയുടെ പഴയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ ജീവനക്കാരില്‍ സമ്മര്‍ദം ചെലുത്തിയെന്നാണ് ആരോപണം. എഎപി എംഎല്‍എ ദുര്‍ഗേഷ് പഥക് ആണ് നിയമസഭയില്‍ ആരോപണം ഉന്നയിച്ചത്.

സക്‌സേനയുടെ ഓഫീസില്‍ കാഷ്യറായി ജോലി ചെയ്തിരുന്ന ഒരു ജീവനക്കാരന്‍ ഇക്കാര്യം എഴുതി നല്‍കിയിട്ടുണ്ടെന്നാണ് എംഎല്‍എ ആരോപിച്ചത്.ഇത്‌ സംബന്ധിച്ച് മാധ്യമങ്ങളില്‍ വന്ന ചില വാര്‍ത്തകളും തെളിവായി എംഎല്‍എ ഉന്നയിച്ചു. സംഭവം പുറത്തറിഞ്ഞപ്പോള്‍ കാഷ്യറെ സസ്‌പെന്‍ഡ് ചെയ്തു. ഇത് വളരെ ദൗര്‍ഭാഗ്യകരമാണെന്നും എഎപി ആരോപിച്ചു.

വിഷയത്തില്‍ അന്വേഷണം നടത്തണമെന്നാണ് എഎപിയുടെ ആവശ്യം. നിയമസഭയില്‍ ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം വിളികളും പ്ലക്കാര്‍ഡുകളുമായാണ് പാര്‍ട്ടി എംഎല്‍എമാര്‍ എത്തിയത്. ഡല്‍ഹിയിലെ ഒരു ശാഖയില്‍ നിന്ന് മാത്രം 22 ലക്ഷം രൂപ മാറ്റിയെടുത്തുവെന്നാണ് ആരോപണം.

സിബിഐയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും നോട്ട് മാറ്റിയെടുത്ത് അന്വേഷിക്കണം. ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തത് ലഫ്.ഗവര്‍ണര്‍ സക്‌സേന ആയിരുന്നു. അതേസമയം എഎപി ഉന്നയിച്ച ആരോപണത്തോട് സക്‌സേന പ്രതികരിച്ചിട്ടില്ല.

Content Highlights: aap, delhi governor, vk saxena


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


ശശി തരൂർ,മല്ലികാർജുൻ ഖാർഗേ

2 min

ട്വിസ്റ്റ്; ഖാര്‍ഗെ -തരൂര്‍ പോരാട്ടത്തിന് കളമൊരുങ്ങി, ആന്റണിയുടെ ഒപ്പ് ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിക്ക്

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022

Most Commented