ആശിഷ് മോറെയ്‌ക്കെതിരെ അച്ചടക്കനടപടിക്ക്‌ സാധ്യത; ഡല്‍ഹി സര്‍ക്കാര്‍ കാരണംകാണിക്കല്‍ നോട്ടീസയച്ചു


1 min read
Read later
Print
Share

ആശിഷ് മോറെ | Photo : Twitter / @AAPforNewIndia

ന്യൂഡല്‍ഹി: ലെഫ്റ്റനന്റ് ഗവര്‍ണറുമായുള്ള അധികാരത്തര്‍ക്കത്തില്‍ അനുകൂലവിധി നേടിയതിനു പിന്നാലെ പദവിയില്‍ നിന്ന് നീക്കം ചെയ്ത സര്‍വീസസ് സെക്രട്ടറി ആശിഷ് മോറെയ്ക്ക് ഡല്‍ഹി സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസയച്ചു. സുപ്രീം കോടതി ഉത്തരവ് അംഗീകരിക്കാന്‍ ഒരുക്കമല്ലാതിരുന്ന ആശിഷ് മോറെക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ പദ്ധതിയിടുന്നതായാണ് നോട്ടീസ് നല്‍കുന്ന സൂചന. 24 മണിക്കൂറിനകം നോട്ടീസിന് മറുപടി നല്‍കണമെന്നാണ് മോറെയ്ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദേശം.

മന്ത്രിയുടെ ഓഫീസില്‍ അറിയിക്കാതെ ആശിഷ് മോറെ അപ്രതീക്ഷിതമായി സെക്രട്ടറിയേറ്റില്‍ നിന്ന് ഇറങ്ങിപ്പോകുകയും ഫോണ്‍ സ്വിച്ച് ഓഫ് ആക്കുകയും ചെയ്തതായി സര്‍വീസസ് മന്ത്രി സൗരഭ് ഭരദ്വാജ് നേരത്തെ പ്രതികരിച്ചിരുന്നു. രാഷ്ട്രീയ നിഷ്പക്ഷത പാലിക്കാത്തതിനും സര്‍വീസസ് വകുപ്പ് മോറെയെ കുറ്റപ്പെടുത്തിയിരുന്നു. ഇക്കാര്യം സംബന്ധിച്ച് മോറെയ്ക്ക് ഔദ്യോഗികക്കുറിപ്പയച്ചിരുന്നെങ്കിലും അത് മോറെ കൈപ്പറ്റിയില്ലെന്നും പിന്നീട് ഇമെയില്‍, വാട്‌സാപ് എന്നിവ വഴി വീണ്ടുമയച്ചെങ്കിലും മോറെ പ്രതികരിച്ചില്ലെന്നും വകുപ്പധികൃതര്‍ അറിയിച്ചു.

ആശിഷ് മോറെയെ പദവിയില്‍ നിന്ന് നീക്കം ചെയ്തതിന് പിന്നാലെ ഉദ്യോഗസ്ഥതലത്തില്‍ വന്‍ അഴിച്ചുപണിയുണ്ടാകുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. ജനങ്ങളുടെ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുന്ന ഉദ്യോഗസ്ഥര്‍ കഷ്ടപ്പെടേണ്ടിവരുമെന്നായിരുന്നു കെജ്‌രിവാളിന്റെ മുന്നറിയിപ്പ്. ഉദ്യോഗസ്ഥ തലപ്പത്തെ വന്‍ അഴിച്ചുപണികളുടെ ആദ്യപടിയായാണ് സര്‍വീസസ് സെക്രട്ടറിയെ നീക്കം ചെയ്തത്. പിന്നാലെ 99 ജയില്‍ ഉദ്യോഗസ്ഥരേയും സ്ഥലംമാറ്റി.

സര്‍വീസസ് വകുപ്പിന്റെ അധികാരം ഇതുവരെ ലെഫ്റ്റനന്റ് ഗവര്‍ണറുടെ നിയന്ത്രണത്തിലായിരുന്നു. ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലേറി ഒരു വര്‍ഷത്തിന് ശേഷമാണ് പ്രത്യേക ഉത്തരവിലൂടെ കേന്ദ്രസര്‍ക്കാര്‍ സര്‍വീസസ് വകുപ്പ് നിയന്ത്രണം ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്ക് നല്‍കിയത്.

Content Highlights: Delhi Government Sends Notice To IAS Officer Ashish More

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
modi, trudeau

1 min

കടുത്ത നടപടിയുമായി ഇന്ത്യ; കനേഡിയന്‍ പൗരന്മാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്തിവച്ചു

Sep 21, 2023


Sukha Duneke

1 min

ഖലിസ്ഥാൻ ഭീകരവാദി കാനഡയിൽ കൊല്ലപ്പെട്ടു: കൊലപാതകം ഇന്ത്യ - കാനഡ ബന്ധം ഉലയുന്നതിനിടെ

Sep 21, 2023


adhir ranjan chowdhury

ഭരണഘടനയുടെ ആമുഖത്തില്‍നിന്ന് 'മതനിരപേക്ഷത' നീക്കംചെയ്തു; സർക്കാരിനെതിരേ ആരോപണവുമായി കോണ്‍ഗ്രസ്‌

Sep 20, 2023


Most Commented