ന്യൂഡല്‍ഹി: ഒരു ഫോണ്‍കോളില്‍ കോവിഡ് 19 രോഗികള്‍ക്ക് ഓക്‌സിജന്‍ എത്തിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. കോവിഡ് 19 പരിശോധന പ്രതിദിനം 5000ത്തില്‍ നിന്നും 18,000 ആയി ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് മഹാരാഷ്ട്ര കഴിഞ്ഞാല്‍ ഏററവുമധികം കോവിഡ് 19 രോഗികളുള്ളത് ഡല്‍ഹിയിലാണ്. 59,746 പേര്‍ക്കാണ് ഇതുവരെ ഇവിടെ രോഗബാധ സ്ഥിരീകരിച്ചത്. ഞായറാഴ്ച മാത്രം 3,000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിരുന്നു.
ശ്വസനതടസ്സങ്ങള്‍, കുറഞ്ഞ ഓക്‌സിജന്റെ അളവ് എന്നിവയാണ് കോവിഡ് രോഗികള്‍ സാധാരണയായി നേരിടുന്ന പ്രയാസങ്ങള്‍. ഇതിനെ പ്രതിരോധിക്കാനായി പള്‍സ് ഓക്‌സിമീറ്റര്‍ വീടുകളില്‍ ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഓക്‌സിമീറ്റര്‍ നല്‍കുകയാണെങ്കില്‍ ശ്വസനതടസ്സങ്ങള്‍ നേരിടുന്നതിന് മുമ്പുതന്നെ ജനങ്ങള്‍ക്ക് അധികൃതരെ വിളിച്ച് ഓക്‌സിജന്‍ ആവശ്യപ്പെടാനാകും. ഓക്‌സിജന്‍ സിലിണ്ടറുമായി ഒരു ടീം രോഗിയുടെ വീട്ടിലെത്തുകയും ആവശ്യമെങ്കില്‍ അവരെ ആശുപത്രിയില്ക്ക് മാറ്റുകയും ചെയ്യും. രോഗം മാറിയതിന്‌ശേഷം ഓക്‌സിമീറ്റര്‍ തിരിച്ചേല്‍പ്പിക്കുകയും ചെയ്യാം.
Content Highlights:Delhi government is going to help patients get oxygen easily
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..