ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ കഴിഞ്ഞ ആഴ്ചയുണ്ടായ കലാപത്തില്‍ ഇരകളായവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരമായി ഡല്‍ഹി സര്‍ക്കാര്‍ മൂന്നു കോടി രൂപ അനുവദിച്ചു. ഇരകള്‍ക്ക് വേഗത്തില്‍ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ രണ്ടു ദിവസത്തെ പരിശോധനയും ആരംഭിച്ചിട്ടുണ്ട്.

വെരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞാല്‍ അന്തിമ പട്ടിക തയ്യാറാക്കുകയും അടുത്ത ആഴ്ച തന്നെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും അധികൃതര്‍ പറഞ്ഞു.

നടപടിക്രമങ്ങള്‍ക്കായി ആളുകളെ നേരിട്ടുകാണുന്നതിനും സര്‍ക്കാര്‍ കേന്ദ്രങ്ങളിലെത്തിക്കുന്നതിനും സൗകര്യങ്ങളൊരുക്കും. കലാപബാധിതര്‍ക്ക് അടിയന്തര സഹായം ഒരുക്കുന്നതിനുള്ള നടപടികളും നടന്നുവരുന്നുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

Content Highlights: Delhi government has released nearly Rs 3 crore as compensation to riot victims