സത്യേന്ദർ ജെയിൻ | Photo: Twitter/ Mohit Bakshi B
ന്യൂഡല്‍ഹി: അഴിമതിക്കേസില്‍ ഒരുവര്‍ഷമായി ജയിലില്‍ കഴിയുന്ന ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജാമ്യം. ആറാഴ്ചത്തെ ജാമ്യമാണ് അനുവദിച്ചത്. അനുമതിയില്ലാതെ ഡല്‍ഹി വിടരുതെന്നും മാധ്യമങ്ങളോട് സംസാരിക്കരുതെന്നുമുള്‍പ്പടെയുള്ള കര്‍ശന ഉപാധികളോടെയാണ് ജാമ്യം.
അദ്ദേഹത്തിന് താത്പര്യമുള്ള സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടാനുള്ള അനുമതി കോടതി നല്‍കി. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുത്, ചികിത്സയുമായി ബന്ധപ്പെട്ട് പ്രസക്തമായ എല്ലാ രേഖകളും കോടതിക്കുമുമ്പാകെ സമര്‍പ്പിക്കണം തുടങ്ങിയ കാര്യങ്ങളും സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം സത്യേന്ദ്ര ജെയിന്‍ തിഹാര്‍ ജയിലിലെ ശുചിമുറിയില്‍ കുഴഞ്ഞുവീണിരുന്നു. വീഴ്ചയില്‍ പരിക്കേറ്റ ജെയിനിനെ ആദ്യം ദീന്‍ ദയാല്‍ ഉപാധ്യായ ആശുപത്രിയിലും പിന്നീട് ലോക് നായക് ജയപ്രകാശ് നാരായണന്‍ ആശുപത്രിയിലേക്കും മാറ്റിയിരുന്നു. ഒരാഴ്ചയ്ക്കിടെ രണ്ട് തവണയാണ് ജെയിനിനെ ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് ജെയിനിനെ അറസ്റ്റ് ചെയ്തത്. ഒരു വര്‍ഷംകൊണ്ട് അദ്ദേഹത്തിന്റെ ശരീരഭാരം 35 കിലോ കുറഞ്ഞതായി എ.എ.പി നേതാക്കള്‍ ആരോപിച്ചിരുന്നു.
Content Highlights: delhi former health minister Satyendar Jain AAP Granted interim bail 6 Weeks Supreme Court
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..