Photo : ANI
ന്യൂഡല്‍ഹി: രൂക്ഷമായ കോവിഡ് പ്രതിസന്ധിക്കിടെ സംസ്ഥാനത്തിന്റെ ഓക്‌സിജന്‍ ആവശ്യകത ഡല്‍ഹി സര്‍ക്കാര്‍ പെരുപ്പിച്ച് കാണിക്കുകയായിരുന്നുവെന്ന് സുപ്രീംകോടതി നിയോഗിച്ച പ്രത്യേക സമിതിയുടെ ഇടക്കാലറിപ്പോര്‍ട്ട്. വേണ്ടിയിരുന്ന ഓക്‌സിജന്‍ അളവിനേക്കാള്‍ നാല് മടങ്ങാണ് ഡല്‍ഹി ആവശ്യപ്പെട്ടതെന്നും ഇത് മറ്റു സംസ്ഥാനങ്ങളുടെ ഓക്‌സിജന്‍ ലഭ്യതയെ ബാധിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
കിടക്കകളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള കണക്കനുസരിച്ച് 289 മെട്രിക് ടണ്‍ ഓക്‌സിജന്‍ മാത്രമാണ് ഡല്‍ഹിയ്ക്ക് ആവശ്യമുണ്ടായിരുന്നുതെന്നും എന്നാല്‍ 1,140 മെട്രിക് ടണ്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെടുകയും ചെയ്തുവെന്ന് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ശരാശരി ഓക്‌സിജന്‍ ഉപഭോഗം 284-372 മെട്രിക് ടണ്‍ ആയിരിക്കെ നാലിരട്ടിയോളം അളവ് ആവശ്യപ്പെട്ട് മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം ഡല്‍ഹി തടസ്സപ്പെടുത്തിയതായും റിപ്പോര്‍ട്ടിലുണ്ട്.
കിടക്കകളുടെ എണ്ണം കുറവുള്ള നാല് ഡല്‍ഹി ആശുപത്രികള്‍-സിംഘാല്‍ ആശ്പത്രി, അരുണ ആസിഫ് ആശുപത്രി, ഇഎസ്‌ഐസി മോഡല്‍ ആശുപത്രി ലൈഫറി ആശുപത്രി-കൂടുതല്‍ ഓക്‌സിജന് വേണ്ടി മുറവിളി കൂട്ടിയതായും ആശുപത്രികള്‍ നല്‍കിയ കണക്കുകള്‍ തെറ്റായിരുന്നുവെന്ന് പരിശോധനയില്‍ വ്യക്തമായതായും സമിതി അറിയിച്ചു. ഡല്‍ഹിയിലെ ആശുപത്രികള്‍ നല്‍കിയ കണക്കുകളില്‍ വൈരുദ്ധ്യം കണ്ടെത്തിയതായും സമിതി കൂട്ടിച്ചേര്‍ത്തു.
ഡല്‍ഹിയ്ക്ക് അധിക ഓക്‌സിജന്‍ ലഭിച്ചതായി പെട്രോളിയം ആന്‍ഡ് ഓക്‌സിജന്‍ സേഫ്റ്റി ഓര്‍ഗനൈസേഷനും(പിഇഎസ്ഒ) സമിതിയെ അറിയിച്ചു. ഡല്‍ഹിയിലേക്കുള്ള തുടര്‍ച്ചയായ കൂടുതല്‍ ഓക്‌സിജന്‍ വിതരണം ദേശീയതലത്തിലുള്ള ഓക്‌സിജന്‍ പ്രതിസന്ധിയ്ക്ക് കാരണമായിട്ടുണ്ടാവാമെന്നും പിഇഎസ്ഒ കൂട്ടിച്ചേര്‍ത്തു. ദിവസേന 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഡല്‍ഹിയ്ക്ക് ലഭ്യമാക്കണമെന്ന് സുപ്രീംകോടതി കേന്ദ്രത്തിന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
Content Highlights: Delhi Exaggerated Oxygen Requirement By 4 Times: Supreme Court Panel
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..