ആരിഫ് മുഹമ്മദ് ഖാൻ, ആസിഫ് മുഹമ്മദ് ഖാൻ | Photo: Mathrubhumi, ANI
ന്യൂഡല്‍ഹി: പോലീസ് ഉദ്യോഗസ്ഥനോട് മോശമായി പെരുമാറിയതിന് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാന് അറസ്റ്റില്‍. ഡല്‍ഹി പോലീസാണ് അറസ്റ്റ് ചെയ്തത്. ഡല്‍ഹി ജാമിയ നഗറില്‍ നടന്ന സംഭവത്തില്‍ മിന്‍ഹാസ്, സാബിര്‍ എന്നിങ്ങനെ മറ്റുരണ്ടുപേരേയും പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
ഡല്‍ഹി കോര്‍പറേഷനിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബാ ഖാന് കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നുണ്ട്. തയ്യിബ് മസ്ജിദിന് സമീപത്ത് ആള്‍ക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച ആസിഫ് മുഹമ്മദ് ഖാന്, മെഗാഫോണ്‍ ഉപയോഗത്തിന് തിരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും അനുമതി വാങ്ങിയിരുന്നില്ല. ആസിഫ് മുഹമ്മദ് ഖാന് സംസാരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥന്, അനുമതി വാങ്ങിയിരുന്നോയെന്ന് അന്വേഷിച്ചു. ഇതിനേത്തുടര്‍ന്ന് ആസിഫ് മുഹമ്മദ് ഖാന് പോലീസുദ്യോഗസ്ഥനോട് മോശമായി പെരുമാറുകയും തെറിവിളിക്കുകയുമായിരുന്നവെന്നാണ് കേസ്. ഷഹീന്‍ബാഗ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിന് പിന്നാലെ വിമര്‍ശവുമായി ബി.ജെ.പി. രംഗത്തെത്തി. കോണ്‍ഗ്രസ് നടപ്പാക്കുന്നത് വിഭജിച്ച് ഭരിക്കുക എന്ന തന്ത്രമാണെന്ന് വീഡിയോയിലെ മുസ്ലിം മേഖല എന്ന പരാമര്‍ശത്തെ ചൂണ്ടിക്കാട്ടി ബി.ജെ.പി. ദേശീയ വക്താവ് ഷെഹ്സാദ് പൂനാവാല വിമര്‍ശിച്ചു. അതേസമയം, പണം നല്കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ എ.എ.പി. ശ്രമിക്കുന്നതായി അറിഞ്ഞ് സ്ഥലത്തെത്തി ചോദ്യംചെയ്തപ്പോള്‍, സത്യം സംസാരിക്കുന്നത് പോലീസുകാര്‍ തടയുകയായിരുന്നവെന്ന് ആസിഫ് മുഹമ്മദ് ഖാന് ആരോപിച്ചു.
Content Highlights: delhi ex congress mla asif muhammed khan brother arif muhammed khan arrested for misbehaving police
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..