ന്യൂഡല്‍ഹി:   രാജ്യ തലസ്ഥാനത്ത് ഓരോ മണിക്കൂറിലും 10 കോവിഡ് രോഗികൾ വീതം മരണത്തിന് കീഴടങ്ങുന്നതായി റിപ്പോർട്ട്.  തിങ്കളാഴ്ച  മാത്രം 240 പേരാണ് ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മരിച്ചത്. കോവിഡ് ആരംഭിച്ച ശേഷമുള്ള  ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണിത്. 23,698 പേർക്കാണ് ഡൽഹിയിൽ തിങ്കളാഴ്ച കോവിഡ് ബാധിച്ചത്. 26.12 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.  ആരോഗ്യ വകുപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 823 പേരാണ് കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ കോവിഡ് ബാധിച്ച് മരിച്ചത്. 

ഞായറാഴ്ചയാണ് രാജ്യ തലസ്ഥാനത്തെ കോവിഡ് കേസുകളില്‍ വന്‍ കുതിച്ചുചാട്ടമുണ്ടായത്. 25,462 പേരെയാണ് കോവിഡ് ബാധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 29.74 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തിരുന്നു. 161 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.

ശനിയാഴ്ച 24,375 പേര്‍ക്ക് കോവിഡ് ബാധിക്കുകയും 167 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു.  141 പേര്‍ വെള്ളിയാഴ്ചയും 112 പേര്‍ വ്യാഴാഴ്ചയും മരിച്ചു.

കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായതോടെ ഡല്‍ഹിയില്‍ ഒരാഴ്ചത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു.

 

Content Highlight: Delhi; Every Hour 10 People are Succumbing to Covid-19