മനീഷ് സിസോദിയയുടെ വസതിയിലേക്ക് അക്രമാസക്തരായി എത്തിയ ജനക്കൂട്ടം | Photo - ManishSisodia witter
ന്യൂഡല്‍ഹി: ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് 'ബിജെപി ഗുണ്ടകള്‍' ആക്രമിച്ചുവെന്ന് ആം ആദ്മി പാര്‍ട്ടി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ജനാധിപത്യത്തില്‍ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യംവച്ച് ഇത്തരം ആക്രമണങ്ങള്‍ നടത്തുന്നത് ദുഃഖകരമാണെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങിനെ ടാഗ് ചെയ്തുകൊണ്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു. സംഭവത്തെപ്പറ്റി ഡല്‍ഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തണമെന്നും സുരക്ഷാ വീഴ്ചയ്ക്ക് ഉത്തരവാദികള്‍ ആയവരെ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മനീഷ് സിസോദിയയും എഎപി നേതാവ് അതിഷിയും അടക്കമുള്ളവര്‍ വീഡിയോ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അക്രമാസക്തരായ ജനക്കൂട്ടം മനീഷ് സിസോദിയയുടെ വീട്ടിലേക്ക് പോലീസ് ഉദ്യോഗസ്ഥരെ മറികടന്ന് നീങ്ങുന്നതിന്റെ വീഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. സംഘത്തിലെ ഒരാള്‍ തോക്കുമായാണ് എത്തിയതെന്നും വീഡിയോയില്‍ കാണാം.
ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരെ സന്ദര്‍ശിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ കഴിഞ്ഞ ദിവസം വീട്ടുതടങ്കലില്‍ ആക്കിയതായി ആം ആദ്മി പാര്‍ട്ടി ആരോപിച്ചിരുന്നു. എന്നാല്‍ പോലീസ് അത് നിഷേധിക്കുകയാണ് ഉണ്ടായത്.
Content Highlights: Delhi deputy CM's residence attacked, police helped - AAP
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..