-
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ധന. ഇന്ന് 3,947 പേര്‍ക്കു കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയിലെ ആകെ രോഗബാധിതരുടെ എണ്ണം 66,602 ആയി.ഇതില്‍ 24,988 എണ്ണം സജീവ കേസുകളാണ്.
ഇന്ന് 68 പേരാണ് കൊറോണ വൈറസ് ബാധ മൂലം മരിച്ചത്. ഇതോടെ ആകെ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം 2,301 ആയി.
കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം രാജ്യത്ത് നിലവില്‍ 4,40,215 രോഗികളാണുള്ളത്. മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. രോഗികളുടെ എണ്ണത്തില്‍ തമിഴ്‌നാട് രണ്ടാം സ്ഥാനത്തും ഡല്‍ഹി മൂന്നാംസ്ഥാനത്തുമാണ്.
content highlights: delhi covid-19 updates
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..