ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഞായറാഴ്ച 66 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടു പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 0.09 ആണ്. 

ഇതുവരെ 14,35,910 പേര്‍ക്കാണ് ഡല്‍ഹിയില്‍ രോഗം ബാധിച്ചത്. അതില്‍ 14.10 ലക്ഷം പേര്‍ രോഗമുക്തരായി. തലസ്ഥാനത്തെ മൊത്തം മരണനിരക്ക് 25,043 ആണ്. 

നിലവില്‍ 579 സജീവ കേസുകളുള്ളതില്‍ 167 പേര്‍ വീടുകളില്‍ ചികിത്സയിലാണ്. ശനിയാഴ്ച 49,568 ആര്‍ടിപിസിആര്‍ ഉള്‍പ്പെടെ 70,758 കോവിഡ് ടെസ്റ്റുകള്‍ നടന്നു. 309 കണ്‍ടെയ്ന്റ്‌മെന്റ് സോണുകളാണ് ഡല്‍ഹിയില്‍ നിലവിലുള്ളത്. 

കോവിഡ് രണ്ടാം തരംഗത്തില്‍ ആശുപത്രികളില്‍ കനത്ത ഓക്‌സിജന്‍ ക്ഷാമം നേരിട്ട തലസ്ഥാനത്ത് നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായിരുന്നു. മെയ് മൂന്നിനു മാത്രം 448 പേരാണ് ഡല്‍ഹിയില്‍ മരിച്ചത്. 

കോവിഡ് ഒരു തവണ വന്നു പോയവര്‍ക്കും വാക്‌സിനെടുത്തവര്‍ക്കും രോഗപ്രതിരോധ ശേഷി ലഭിച്ചിട്ടുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. 

Content Highlights: Delhi covid roundup