ഡല്‍ഹിയില്‍ കോവിഡ്‌ കേസുകള്‍ കൂടുന്നു; പ്രതിദിനം 8-10 മരണം, ജാഗ്രതപാലിക്കാന്‍ നിർദേശം


പ്രതീകാത്മകചിത്രം | Photo : ANI

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ കോവിഡ് ബാധിതരുയേും രോഗബാധ മൂലം ആശുപത്രിയില്‍ പ്രവശിപ്പിക്കുന്നവരുടേയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ധരിക്കാനും കോവിഡിനെതിരെയുള്ള മുന്‍കരുതലുകള്‍ കൃത്യമായി പാലിക്കാനും പൊതുജനങ്ങളോട് അധികൃതരുടെ കര്‍ശനനിര്‍ദേശം. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നതായും പോസിറ്റീവിറ്റി നിരക്ക് ഉയര്‍ന്ന തോതില്‍ തുടരുന്നതായും ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്സേന ട്വീറ്റ് ചെയ്തു.

ആവർത്തിച്ച് രോഗം ബാധിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. രോഗവ്യാപനത്തിന് അന്ത്യമായിട്ടില്ലെന്ന വസ്തുത എല്ലാവരും തിരിച്ചറിയണമെന്നും കോവിഡിനെതിരെ കൃത്യമായ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രോഗമുക്തി നിരക്ക് കൂടുതലാണെങ്കിലും കേസുകള്‍ വര്‍ധിക്കുകയാണെന്ന് ആരോഗ്യവിദഗ്ധയും ലാന്‍സെറ്റ് കമ്മിഷന്‍ അംഗവുമായ ഡോക്ടര്‍ സുനീല ഗാര്‍ഗ് പറഞ്ഞു. സംസ്ഥാനത്ത് ആശുപത്രികളില്‍ 500 ലധികം രോഗികള്‍ ഇപ്പോള്‍ തന്നെയുണ്ടെന്നും തീവ്രപരിചരണവിഭാഗത്തില്‍ 20 ലധികം പേര്‍ പ്രവേശിപ്പിക്കപ്പെട്ടതായും അവര്‍ കൂട്ടിച്ചേര്‍ത്തു. തീവ്രപരിചരണവിഭാഗത്തില്‍ 2,129 കിടക്കകളാണ് സംസ്ഥാനത്തുള്ളത്. പരിഭ്രമിക്കേണ്ട കാര്യമില്ലെന്നും ജാഗരൂകരായിക്കേണ്ട സന്ദര്‍ഭമാണിതെന്നും അവര്‍ പറഞ്ഞു.

ആരോഗ്യവകുപ്പ് പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് 1,227 പേര്‍ക്കാണ് തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. 14.57 ശതമാനമാണ് നിലവിലെ പോസിറ്റീവിറ്റി നിരക്ക്. എട്ട് പേര്‍ മരിച്ചു. അതിന് മുമ്പ് 12 ദിവസം തുടര്‍ച്ചയായി 2,000 ലധികം കേസുകളാണ് ദിനംപ്രതി സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച പത്ത് പേര്‍ കോവിഡ് മൂലം മരിച്ചിരുന്നു. ആറ് മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്. പോസിറ്റീവിറ്റി നിരക്ക് 15.02 ശതമാനമാണ്.

കേസുകള്‍ വര്‍ധിക്കുന്നുണ്ടെങ്കിലും പരിഭ്രമിക്കേണ്ടതില്ലെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു. കഴിഞ്ഞ ജനുവരി 13-നാണ് ഡല്‍ഹിയില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിനകേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. 28,867 പേര്‍ക്കാണ് അന്ന് രോഗബാധ സ്ഥിരീകരിച്ചത്. 30.6 ശതമാനമായിരുന്നു പോസിറ്റീവിറ്റി നിരക്ക്.

Content Highlights: Covid-19, Delhi, Covid-19 Spike, Raises Hospitalisations


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented