ന്യൂഡൽഹി: അമിതവേഗത്തിലെത്തിയ കാറിടിച്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മരിച്ചു. ഡൽഹിയിലെ യുഎസ് എംബസിയ്ക്ക് സമീപം വെള്ളിയാഴ്ചയാണ് സംഭവം.

അമ്പത്തിയൊന്നുകാരനായ ലാൽ മാൻ സിങ് സിസോദിയയാണ് അപകടത്തിൽ മരിച്ചതെന്ന് ഡൽഹി പോലീസ് പറഞ്ഞു. രാജസ്ഥാൻ സർവകലാശാല അധ്യാപകനായ സിദ്ധാർഥ് ഭഗത്താണ് കാറോടിച്ചിരുന്നതെന്നും ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

സിദ്ധാർഥ് ഭഗത്ത് മദ്യലഹരിയിലായിരുന്നോ വാഹനമോടിച്ചിരുന്നതെന്ന കാര്യത്തെ കുറിച്ച് അന്വേഷണം നടത്തുമെന്ന് യാദവ് കൂട്ടിച്ചേർത്തു. ചാണക്യപുരി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.