അരവിന്ദ് കെജ്‌രിവാൾ | Photo: ANI
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഡല്‍ഹി മുഖ്യമന്ത്രിക്ക് നല്‍കേണ്ടതില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെ വിമര്‍ശനം കടുപ്പിച്ച് അരവിന്ദ് കെജ്‌രിവാള്‍. ഹൈക്കോടതി വിധി ഒരുപാട് ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുവെന്ന് കെജ്‌രിവാള്‍ പറഞ്ഞു. ഒറ്റദിവസം തന്നെ ഒരുപാട് തീരുമാനങ്ങള്‍ എടുക്കേണ്ട വ്യക്തിയെന്ന നിലയില്‍ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യത പ്രധാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
'ഡല്‍ഹി സര്‍വകലാശാല പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടാതിരിക്കാന്‍ രണ്ടുകാരണങ്ങളാണ് ഉണ്ടാവാന്‍ സാധ്യത. ഒന്നുകില്‍ അദ്ദേഹത്തിന്റെ ബിരുദം വ്യാജമാകാം. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ധാര്‍ഷ്ട്യം മൂലമാകാം വെളിപ്പെടുത്താത്തത്. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ കുട്ടികള്‍ ചിരിക്കുന്ന സാഹചര്യമുണ്ടായിരുന്നു. വിദ്യാഭ്യാസമില്ലെങ്കില്‍ ആര്‍ക്കും പ്രധാനമന്ത്രിയെ വിഡ്ഢിയാക്കാം. സാധുവായ ബിരുദമുണ്ടെങ്കില്‍ എന്തുകൊണ്ട് പ്രധാനമന്ത്രിക്ക് അത് വെളിപ്പെടത്തിക്കൂടാ', അരവിന്ദ് കെജ്‌രിവാള്‍ ചോദിച്ചു.
ഗുജറാത്ത് ഹൈക്കോടതിയുടെ വിധിയില്‍ രാജ്യം മുഴുവന്‍ ഞെട്ടിയിരിക്കുകയാണ്. ജനാധിപത്യത്തില്‍ ചോദ്യങ്ങള്‍ ചോദിക്കാനും വിവരങ്ങള്‍ ആരായാനുമുള്ള സ്വാതന്ത്ര്യമുണ്ടാവണം. ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലോ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയിലോ പ്രധാനമന്ത്രി പഠിച്ചിരുന്നെങ്കില്‍ അവര്‍ അത് ആഘോഷിച്ചേനെ, എന്നാല്‍ ഇവിടെ മൂടിവെക്കാനാണ് ശ്രമിക്കുന്നത്. വ്യാജമല്ലാത്ത ബിരുദമുണ്ടെങ്കില്‍ എന്തിനാണ് അത് മറച്ചുവെക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
Content Highlights: delhi cm arvind kejriwal on pm narendra modi degree
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..