ന്യൂഡൽഹി: ഡൽഹി മുൻ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ കൈയേറ്റം ചെയ്തതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെയും ഉപമുഖ്യമന്ത്രി മനിഷ് സിസോദിയയെയും ഒമ്പത് ആം ആദ്മി എം.എൽ.എമാരെയും ഡൽഹി കോടതി കുറ്റവിമുക്തരാക്കി.
2018ൽ അന്നത്തെ ചീഫ് സെക്രട്ടറി അൻഷു പ്രകാശിനെ കൈയേറ്റം ചെയ്ത കേസിൽ ആരോപണങ്ങൾ അടിസ്ഥാനരഹിതമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഇവരെ കുറ്റവിമുക്തരാക്കിയത്. അതേസമയം ആം ആദ്മി പാർട്ടി എം.എൽ.എമാരായ അമാനത്തുള്ള ഖാനും പ്രകാശ് ജർവാളിനും എതിരെ കുറ്റം ചുമത്താൻ കോടതി നിർദ്ദേശിച്ചു.
കോടതി വിധി നീതിയുടെയും സത്യത്തിന്റെയും വിജയമാണെന്ന് ഉപമുഖ്യമന്ത്രി മനിഷ് സിസോദിയ പ്രതികരിച്ചു.
കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിൽവച്ച് 2018 ഫെബ്രുവരി 19ന് എഎപി എം.എൽ.എമാർ മർദ്ദിച്ചെന്നായിരുന്നു അൻഷുപ്രകാശിന്റെ ആരോപണം. ഇത് പിന്നീട് സർക്കാരും ഉദ്യോഗസ്ഥരും തമ്മിലുള്ള പോരിന് വഴിവച്ചിരുന്നു.
Content Highlights: Delhi CM Arvind Kejriwal, Manish Sisodia acquitted in chief secretary assault case
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..