Bipin Rawat | Photo: PTI
ന്യൂഡൽഹി: ഡൽഹിയിലെ അക്ബർ റോഡിന്റെ പേര് മാറ്റി, ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തിന്റെ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി. ഇത് ബിപിൻ റാവത്തിനോട് ചെയ്യുന്ന ഏറ്റവും വലിയ ആദരമായിരിക്കുമെന്ന് ബിജെപി മീഡിയ വിഭാഗം ഡൽഹി തലവൻ നവീൻ കുമാർ ന്യൂ ഡൽഹി മുൻസിപ്പൽ കൗൺസിൽ (എൻഡിഎംസി) ചെയർമാന് കത്തയച്ചു.
അക്ബർ റോഡിന് ബിപിൻ റാവത്തിന്റെ പേര് നൽകി രാജ്യത്തെ ആദ്യത്തെ സംയുക്ത സേനാ മേധാവിയുടെ ഓർമ്മകൾ സ്ഥിരമാക്കണമെന്നും കത്തിൽ അഭ്യർത്ഥിച്ചു. ഇത് അദ്ദേഹത്തിന് നൽകുന്ന യഥാർത്ഥ ആദരവാണെന്നും നവീൻ കുമാർ ചൂണ്ടിക്കാട്ടി.
നിരവധി പേർ സമാന ആവശ്യം ഉന്നയിക്കുന്നുണ്ടെന്നും ചർച്ചചെയ്യുമെന്നും എൻഡിഎംസി വൈസ് ചെയർമാൻ സതീശ് ഉപാധ്യായ് പറഞ്ഞു.
Content Highlights: Delhi BJP urges NDMC to rename Akbar Road in honour of late General Bipin Rawat
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..