Mathrubhumi Archive
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കെതിരെ 500 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഡല്‍ഹി ബിജെപി ഘടകം. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആം ആദ്മി പാര്‍ട്ടി ബിജെപി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയുടെ വീഡിയോ ഉപയോഗിച്ചുവെന്നാരോപിച്ചാണ് ബിജെപി ഇലക്ഷന്‍ കമ്മിഷന് മുമ്പാകെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.
ആം ആദ്മി പാര്‍ട്ടിയുടെ പ്രചാരണ ഗാനമായ ലഗേ രഹോ കെജ്‌രിവാള്‍ എന്ന ഗാനത്തിനൊപ്പം തിവാരിയുടെ ഭോജ്പുരി ആല്‍ബത്തില്‍ നിന്നുളള രംഗം എഡിറ്റ് ചെയ്ത് ഉപയോഗിക്കുകയായിരുന്നു. ലഗേ രഹോ കെജ്‌രിവാള്‍ ഗാനം വളരെ നല്ലതായതിനാല്‍ തിവാരി വരെ നൃത്തം ചെയ്തുപോയി എന്ന കുറിപ്പോടെ ആം ആദ്മി തന്നെയാണ് വീഡിയോ ട്വിറ്ററില്‍ പങ്കുവെച്ചത്.
തന്റെ വീഡിയോ ഉപയോഗിക്കാന്‍ ആരാണ് ആം ആദ്മി പാര്‍ട്ടിക്ക് അനുവാദം കൊടുത്തത് എന്നാരാഞ്ഞ തിവാരി ഇതുസംബന്ധിച്ച് ഇലക്ഷന്‍ കമ്മിഷന് പരാതി നല്‍കിയതായി അറിയിച്ചു. 500 കോടി രൂപ നഷ്ടപരിഹാരവും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
കെജ്‌രിവാളിനേക്കാള്‍ തിവാരി പ്രശസ്തനായതുകൊണ്ടാണ് തിവാരിയുടെ മുഖം പ്രചാരണത്തിനായി എഎപി ഉപയോഗിച്ചതെന്ന് ഡല്‍ഹി ബിജെപി മീഡിയാറിലേഷന്‍സ് മേധാവി നീലകണ്ഠ് ബക്ഷി പറഞ്ഞു. എന്നാല്‍ സംഭവത്തില്‍ ഇതുവരെ എഎപി പ്രതികരിച്ചിട്ടില്ല
Content Highlights: Delhi BJP seeks 500 crore in damages from AAP for tweeting Tiwari's dance video
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..