കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കീറിയെറിഞ്ഞ സംഭവം; കെജ്‌രിവാളിനെതിരേ പോലീസില്‍ പരാതി നല്‍കി ബിജെപി


കാർഷികനിയമങ്ങളുടെ പകർപ്പ് നിയമസഭയിൽ വലിച്ചുകീറുന്ന അരവിന്ദ് കെജ്‌രിവാൾ | Photo:ANI

ന്യൂഡല്‍ഹി:നിയമസഭയില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് കീറിയെറിഞ്ഞ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെതിരേ ബി.ജെ.പി. ഡല്‍ഹി ഘടകം പോലീസില്‍ പരാതി നല്‍കി. ബി.ജെ.പിയുടെ ഐടി സെല്‍ മേധാവി അഭിഷേക് ദുബെയാണ് പരാതി നല്‍കിയിരിക്കുന്നത്. ഡല്‍ഹി നിയമസഭയില്‍ കാര്‍ഷിക നിയമങ്ങളുടെ പകര്‍പ്പ് വലിച്ചുകീറി സമരത്തിലിരിക്കുന്ന കര്‍ഷകരെ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്തതെന്ന് പരാതിയില്‍ പറയുന്നു.

'ഡല്‍ഹിയിലെ കര്‍ഷകസമരം ആളിക്കത്തിക്കുന്നതിനായി അരവിന്ദ് കെജ്‌രിവാള്‍ ഗൂഢാലോചന നടത്തുകയാണ്. നഗരത്തില്‍ കലാപമുണ്ടാക്കാനും ഗൂഢാലോചന നടത്തുന്നു.ഡിസംബര്‍ 17-ന് അദ്ദേഹം ഒരു പ്രത്യേക സെഷന്‍ വിളിച്ചുചേര്‍ത്തു. കാര്‍ഷിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടയില്‍ അദ്ദേഹം ഭരണഘനാ വിരുദ്ധമായി കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ വലിച്ചുകീറി. ഇത് കര്‍ഷകരെ പ്രചോദിപ്പിക്കുകയാണ് ചെയ്തത്, മാത്രമല്ല ഡല്‍ഹിയില്‍ കലാപത്തിന് പ്രേരിപ്പിക്കുന്ന സംഭവ വികാസങ്ങളുമുണ്ടായി.'

വിഷയത്തില്‍ ഇടപെടണമെന്ന് ഡല്‍ഹി പോലീസിനോട് ആവശ്യപ്പെട്ട ദുബെ അരവിന്ദ് കെജ് രിവാളിനെതിരായി എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്യണമെന്നും ആവശ്യപ്പെട്ടു. 'ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ മോശമാകുകയാണെങ്കില്‍ അതിന് ഉത്തരവാദി അരവിന്ദ് കെജ് രിവാളാണ്. അദ്ദേഹത്തിനെതിരായി ഉചിതമായ നടപടികള്‍ കൈക്കൊളളണം.' പരാതിയില്‍ ദുബെ ആവശ്യപ്പെട്ടു.

Content Highlights: Delhi BJP's IT Cell chief Abhishek Dubey files case against Arvind Kejriwal

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented