ഡല്‍ഹി: ഡല്‍ഹിയിലെ ബിജെപി നേതാവും ലോക്‌സഭാംഗവുമായി മനോജ് തിവാരിയുടെ വീട് ആക്രമിച്ച് കവര്‍ച്ച നടത്തി. പുലര്‍ച്ചെ മൂന്നോടെയാണ് സംഭവം.

എട്ടോ പത്തോ ആളുകള്‍ ഉള്‍പ്പെടുന്ന സംഘമാണ് തന്റെ വീട് വീട് ആക്രമിച്ചതെന്ന് മനോജ് തിവാരി പറഞ്ഞു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

സംഭവവുമായി ബന്ധപ്പെട്ട നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കിയുള്ള പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് തിവാരി ആരോപിച്ചു. നോര്‍ത്ത്-ഈസ്റ്റ് ഡല്‍ഹിയില്‍ നിന്നുള്ള എംപിയാണ് മനോജ് തിവാരി.