ന്യൂഡല്‍ഹി: റെക്കോര്‍ഡ് താപനില രേഖപ്പെടുത്തി രാജ്യ തലസ്ഥാനം ചുട്ടുപൊള്ളുന്നു. 48 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 

48 ഡിഗ്രി താപനിലയാണ് തിങ്കളാഴ്ച രാജ്യതലസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. 2014 ജൂണ്‍ 9 ന് രേഖപ്പെടുത്തിയ 47.8 ഡിഗ്രിസെല്‍ഷ്യസ് ആയിരുന്നു മുന്‍പ് രേഖപ്പെടുത്തിയ റെക്കോഡ് ചൂട്.  സ്വകാര്യ കാലവസ്ഥാ നിരീക്ഷണ ഏജന്‍സിയായ സ്കൈമേറ്റ് വ്യക്തമാക്കിയതാണ് ഇക്കാര്യം.

അതേ സമയം ചൊവ്വാഴ്ച രാത്രിക്ക് ശേഷം ഡല്‍ഹിയില്‍ ഇടിയോടുകൂടിയ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. 

ഡല്‍ഹിയിലെ എക്കാലത്തേയും ഉയര്‍ന്ന ചൂട് 1998 മെയ് 26 ന് രേഖപ്പെടുത്തിയ 48.4 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. 2016 മെയ് മാസത്തില്‍ രാജസ്ഥാനിലാണ് രാജ്യത്തെ എക്കാലത്തേയും താപനിലയായ 51 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. 

Content Highlights: Delhi at highest heat waves