-
ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ മുഹമ്മദ് അലി ജിന്നയുടെ രാഷ്ട്രീയത്തില്‍ ആസക്തനായിരിക്കുകയാണെന്ന് ബിജെപി നേതാവ് കപില്‍ മിശ്ര. എത്രയും വേഗം ആം ആദ്മി പാര്‍ട്ടി, മുസ്ലീം ലീഗ് എന്ന് പുനര്‍നാമകരണം ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്ലീങ്ങളില്‍ നിന്നുള്ള 20 ശതമാനം വോട്ട് ഉറപ്പിക്കുന്നതിന് വേണ്ടി ആം ആദ്മി തീവ്രവാദികളെയും രാജ്യദ്രോഹികളെയും പിന്തുണക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യദ്രോഹികളെയും പ്രതിഷേധിക്കുന്നവരെയും അടിച്ചമര്‍ത്തുന്നതിനുവേണ്ടി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തര്‍പ്രദേശില്‍ ശരിയായ നടപടികളാണ് സ്വീകരിച്ചത്. യോഗിജിയുടെ നടപടികള്‍ ഈ രാജ്യത്തെ ജനങ്ങളുടെ മനസ്സിനെയാണ് പ്രതിഫലിപ്പിക്കുന്നത്. എന്നാല്‍ കെജ്രിവാള്‍ നടപ്പാക്കുന്നത് ജിന്നയുടെ രാഷ്ട്രീയമാണ്, മിശ്ര പറഞ്ഞു.
Content Highlight: Delhi assembly election 2020: BJP's Kapil Mishra against Arvind Kejriwal
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..