ഷഹീൻ ബാഗിൽ നടന്ന ഒഴിപ്പിക്കൽ നടപടി.Photo: PTI
ന്യൂഡല്‍ഹി: തലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞമാസം മുതല്‍ നടന്ന ബുള്‍ഡോസര്‍ നടപടിയില്‍ ബി.ജെ.പി. ഭരിക്കുന്ന മൂന്ന് പ്രാദേശിക സര്‍ക്കാരുകളോട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് റിപ്പോര്‍ട്ട് തേടി. ഒഴിപ്പിക്കല്‍ നടപടി വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചതോടെയാണ് വിഷയത്തില്‍ അടിയന്തരമായി റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
ഒഴിപ്പിക്കല്‍ നടപടയിലൂടെ 63 ലക്ഷം ജനങ്ങള്‍ക്ക് വീടില്ലാതായെന്നും സ്വാതന്ത്രാനന്തര ഇന്ത്യ കണ്ട ഏറ്റവും വലിയ തകര്‍ക്കല്‍ നടപടിയാണ് ഉണ്ടായതെന്നും കെജ്രിവാള് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
വലിയ ആസൂത്രിത നഗരമെന്ന രീതിയില്‍ ഡല്‍ഹി വികസിച്ചിട്ടില്ല. 80 ശതമാനം ആളുകള്‍ കാലങ്ങളായി ഇങ്ങനെ തന്നെയൊക്കെയാണ് താമസം. എന്നു കരുതി ഇതെല്ലാം തകര്ക്കണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും കെജ്രിവാള് ചോദിച്ചു.
ബി.ജെ.പി. ഭരിക്കുന്ന പ്രാദേശിക സര്‍ക്കാരുകളാണ് ഡല്‍ഹിയിലെ ഒഴിപ്പിക്കലിനും ബുള്‍ഡോസര്‍ നടപടിക്കും നേതൃത്വം നല്‍കിയത്. ഇത് ധാര്‍മികതയുടേയും ഭരണഘടനാ മൂല്യങ്ങളുടേയും ലംഘനമാണ്. ആവശ്യമെങ്കില്‍ ഒഴിപ്പിക്കല്‍ നടപടികളെ പ്രതിരോധിച്ച് ജയിലില്‍ പോവാന്‍ ആം ആദ്മി എം.എല്‍.എ.മാര്‍ തയ്യാറാവണമെന്നും കെജ്രിവാള് ആവശ്യപ്പട്ടു.
ഒഴിപ്പിക്കാനെത്തുമ്പോള്‍ ജനങ്ങള്‍ അവരുടെ കയ്യിലുള്ള രേഖകളെല്ലാം കാണിച്ചതാണ്. എന്നാല്‍ അത് പരിശോധിക്കാന്‍പോലും ബന്ധപ്പെട്ടവര്‍ തയ്യാറായിട്ടില്ല. ജഹാന്ഗിര് പുരിയിലെ സംഘര്‍ഷത്തിന് ശേഷമാണ് ഒഴിപ്പിക്കല്‍ നടപടിയുണ്ടായത്. ഇത് ചില പ്രത്യേക വിഭാഗത്തെ ലക്ഷ്യമിട്ടായിരുന്നുവെന്നും കെജ്രിവാള് ചൂണ്ടിക്കാട്ടി.
Content Highlights: Delhi Asks BJP-Run Civic Agencies To Give Report Amid "Bulldozer" Row
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..