ലഹരി ഉപയോഗിച്ച് വ്യോമഗതാഗതം നിയന്ത്രിക്കാനെത്തി; ഡല്‍ഹിയില്‍ എടിസി ജീവനക്കാരനെതിരെ നടപടി


നിയമം നടപ്പിലാക്കിയതിന് ശേഷം ഇതുവരേയായി വിവിധ വിമാനങ്ങളിലെ മൂന്ന് പൈലറ്റുമാരെ ഇത്തരത്തിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ എ.ടി.സിയിൽ ഇതാദ്യമാണ്. 

ഡൽഹി വിമാനത്താവളം(ഫയൽചിത്രം) | Photo : PTI

ന്യൂഡൽഹി: ലഹരിമരുന്ന് ഉപയോഗിച്ച് ജോലിക്കെത്തിയ എയർ ട്രാഫിക് കൺട്രോളറെ (എ.ടിസി) ജോലിയിൽനിന്ന് മാറ്റിനിര്‍ത്തി. ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ എ.ടി.സി. ജീവനക്കാരനേയാണ് ഡയറക്ടര്‍ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡി.ജി.സി.എ.) മാറ്റിയത്. ഓഗസ്റ്റ് 18-നായിരുന്നു സംഭവമെന്ന് അടുത്തവൃത്തങ്ങളെ ഉദ്ധരിച്ച് പി.ടി.ഐ. റിപ്പോർട്ട് ചെയ്യുന്നു.

ഇതാദ്യമായിട്ടാണ് ഇത്തരത്തിൽ ഒരു സംഭവം റിപ്പോർട്ട് ചെയ്യുന്നത്. ഈ വർഷം തുടക്കത്തിൽ വിമാനത്താവള ഉദ്യോഗസ്ഥർക്ക് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ടെസ്റ്റ് നടത്താൻ നിർദ്ദേശിച്ചു കൊണ്ടുള്ള പുതിയ നിര്‍ദ്ദേശം അടങ്ങിയ സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഇതിൽ വിമാനത്തിലെ ഉദ്യോഗസ്ഥരേയും എ.ടി.സി. ഉദ്യോഗസ്ഥരേയും ഉൾപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ ടെസ്റ്റിലാണ് എ.ടി.സി. ഉദ്യോഗസ്ഥൻ ലഹരി ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. നിയമം നടപ്പിലാക്കിയതിന് ശേഷം ഇതുവരേയായി വിവിധ വിമാനങ്ങളിലെ മൂന്ന് പൈലറ്റുമാരെ ഇത്തരത്തിൽ ലഹരി ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. എന്നാൽ എ.ടി.സിയിൽ ഇതാദ്യമാണ്.ടെസ്റ്റിൽ പോസിറ്റീവ് ആകുന്ന വ്യക്തി വീണ്ടും ഒരുതവണ കൂടി ഇത്തരത്തിൽ പിടിക്കപ്പെട്ടാൽ അയാളുടെ ലൈസൻസ് മൂന്ന് വർഷത്തേക്ക് സസ്പെൻഡ് ചെയ്യും. മൂന്നാമതും പിടിക്കപ്പെടുകയാണെങ്കിൽ റദ്ദാക്കും.

Content Highlights: Delhi Air Traffic Controller Tests Positive For Psychoactive Substance


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented