ന്യൂഡല്‍ഹി : വായുമലിനീകരണം ഡല്‍ഹിയില്‍ ഏറ്റവും രൂക്ഷമായ നിലയില്‍. മലിനീകരണ തോത്‌ 430 കടന്നു (AQI) . ഇതോടെ ജനങ്ങളോട് പുറത്തിറങ്ങരുതെന്ന് കാലാവസ്ഥ പ്രവചന ഗവേഷണ വിഭാഗം ( SAFAR) നിര്‍ദ്ദേശം നല്‍കി. ഇതോടെ പുതുവര്‍ഷ പുലരിയിലും പുറത്തിറങ്ങാതെ വീട്ടിലിരിക്കേണ്ട ഗതികേടിലാണ് ഡല്‍ഹിയിലെ ജനങ്ങള്‍.  

എക്യൂഐ 0 മുതല്‍ 50 വരെ നല്ലത്, 51 മുതല്‍ 100 വരെ തൃപ്തികരം, 101 മുതല്‍ 200 വരെ നിയന്ത്രണ വിധേയം, 201 മുതല്‍ 300 വരെ മോശം, 301 മുതല്‍ 400 വരെ വളരെ മോശം, 401-500 വരെ അപകടകരം എന്നിങ്ങനെയാണ് വിലയിരുത്തുന്നത്. 

ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വായുമലീനകരണ തോത് 430 കടന്നത്.

ഡല്‍ഹിയില്‍ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ താപനില 11 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 3 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.

ജനങ്ങള്‍ പ്രഭാത നടത്തം ഉള്‍പ്പെടെയുള്ളവ ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്.  ഈ സാഹചര്യത്തില്‍ എങ്ങനെ പുതുവര്‍ഷം ആഘോഷിക്കുമെന്ന അങ്കലാപ്പിലാണ് തലസ്ഥാനത്തെ ജനങ്ങള്‍. 

Content Highlight: Delhi Air quality in ‘severe’ zone