പ്രതീകാത്മകചിത്രം | Photo: PTI
ന്യൂഡല്‍ഹി: ഡല്‍ഹി എയിംസ് സെര്‍വറുകള്‍ക്ക് നേരെയുണ്ടായ റാന്‍സം വെയര്‍ ആക്രമണം നടത്തിയത് ചൈനയില്‍ നിന്ന്. സെര്‍വറുകളില്‍ അഞ്ചെണ്ണത്തിലാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. ഈ സെര്‍വറുകളിലെ ഡാറ്റ തിരിച്ചെടുത്തതായി സിഎന്‍എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. സൈബറാക്രമണത്തിന് പിന്നില്‍ ചൈനയില്‍ നിന്നുള്ള ഹാക്കര്‍മാരാണെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു.
നവംബര്‍ 23 നാണ് പ്രശ്‌നം തുടങ്ങിയത്. സെര്‍വറുകള്‍ നിലച്ചതോടെ എയിംസിലെ ഒ.പി വിഭാഗത്തിലേയും സാമ്പിള്‍ കളക്ഷന്‍ സേവനങ്ങളുടെയും പ്രവര്‍ത്തനം താറുമാറായി. രോഗികളുടെ വിവര ശേഖരണത്തിനും മറ്റുമായി നാഷണല്‍ ഇന്‍ഫോമാറ്റിക്‌സ് സെന്ററിന്റെ ഇ-ഹോസ്പിറ്റല്‍ സംവിധാനമാണ് എയിംസില്‍ ഉപയോഗിച്ചുവരുന്നത്. ഈ സംവിധാനം പ്രവര്‍ത്തിക്കുന്ന സെര്‍വര്‍ തകരാറിലായതോടെ സ്മാര്‍ട് ലാബ്, ബില്ലിങ്, റിപ്പോര്‍ട്ട് ജനറേഷന്‍, അപ്പോയിന്‍മെന്റ് സിസ്റ്റം പോലുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ തടസപ്പെട്ടു.
സംഭവത്തില്‍ ഡല്‍ഹി പോലീസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപറേഷന്‍സ് (ഐഎഫ്എസ്ഒ) യൂണിറ്റ് കവര്‍ച്ചയും സൈബര്‍ ഭീകരവാദവും ഉള്‍പ്പടെയുള്ള കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ആശുപത്രിക്കുള്ളില്‍ നിന്ന് തന്നെയുണ്ടായ സുരക്ഷാ വീഴ്ചകളാണ് ഹാക്കര്‍മാര്‍ക്ക് സൗകര്യമൊരുക്കിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു വെബ്‌സൈറ്റിലെ ലിങ്കില്‍ ക്ലിക്ക് ചെയ്തതിലൂടെയാണ് റാന്‍സംവെയര്‍ സെര്‍വറിലേക്ക് കടന്നതെന്നും സംശയമുണ്ട്.
സംഭവത്തില്‍ അന്വേഷണം വേണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ തിങ്കളാഴ്ച ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് ഇക്കാര്യം അദ്ദേഹം ലോക് സഭയിലും ഉന്നയിച്ചു.
Content Highlights: delhi aims ransomware attack originated from china
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..