Photo|ANI
ലഡാക്ക്: ലഡാക്കില്‍ സുരക്ഷാ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്രപ്രതിരോധമന്ത്രി രാജ്നാഥ് സിങ് സന്ദര്‍ശനം നടത്തുന്നു. സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തും കരസേന മേധാവി ജനറല്‍ എം.എം.നരവണെ എന്നിവരും മന്ത്രിക്കൊപ്പമുണ്ട്.
ഇന്ന് രാവിലെ ലേയിലെ സ്റ്റക്നയിലെത്തിയ അദ്ദേഹം സൈനിക അഭ്യാസപ്രകടനത്തിന് സാക്ഷ്യം വഹിച്ചു. സൈനികരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
ദ്വിദിന സന്ദര്‍ശനത്തിനായാണ് രാജ്നാഥ് സിങ് എത്തിയത്. ഇന്ന് ലഡാക്കിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന കേന്ദ്രമന്ത്രി നാളെ ശ്രീനഗര്‍ സന്ദര്‍ശിക്കും.
ഗല്‍വാന്‍ താഴ്വരയില് ഇന്ത്യ ചൈന സംഘര്‍ഷത്തിന് പിന്നാലെ ജൂലൈ മൂന്നിന് പ്രതിരോധമന്ത്രി ലഡാക്കിലെത്താന്‍ തീരുമാനിച്ചിരുന്നെങ്കിലും സന്ദര്‍ശനം മാറ്റിവയ്ക്കുകയായിരുന്നു. അതിര്‍ത്തിയിലെ ഇരു സേനകളുടേയും പിന്മാറ്റത്തിനു പിന്നാലെയാണ് രാജ്നാഥ് സിങിന്റെ സന്ദര്‍ശനം. അതിര്‍ത്തി തര്‍ക്കങ്ങള്‍ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളും തമ്മിലുള്ള നാലാംവട്ട കമാന്‍ഡര്‍ തല ചര്‍ച്ചകള്‍ കഴിഞ്ഞദിവസം പൂര്‍ത്തിയായിരുന്നു.
Content Highlights:Defence minister Rajnath Singh in Leh amid India-China LAC stand-off
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..