ന്യൂഡൽഹി: ബിജെപി നേതാവ് കപിൽ മിശ്രക്കെതിരായ മാനനഷ്ടക്കേസ് കോടതി തീർപ്പാക്കി. പരാതിക്കാരനായ എ.എ.പി നേതാവും ഡൽഹി ആരോഗ്യമന്ത്രിയുമായ സത്യേന്ദർ ജയിൻ നൽകിയ പരാതിയിൽ കപിൽ മിശ്ര നിരുപാധികം മാപ്പ് പറഞ്ഞതോടെയാണ് കോടതി കേസ് അവസാനിപ്പിച്ചത്.
2017ൽ തനിക്കെതിരേയും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരേയും കപിൽ മിശ്ര നടത്തിയ അഴിമതി ആരോപണത്തിലാണ് സത്യേന്ദർ ജയിൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നത്.
നിരുപാധികം മാപ്പപേക്ഷിക്കാമെന്ന് കപിൽ മിശ്ര കോടതിയെ അറിയിച്ചു. മിശ്ര മാപ്പപേക്ഷിക്കുകയാണെങ്കിൽ കേസ് പിൻവലിക്കാമെന്ന് സത്യേന്ദ്ര ജയിനും കോടതിയെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേസ് തീർപ്പാക്കുകയാണെന്ന് അഡീഷ്ണൽ ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റിന് വ്യക്തമാക്കി.
content highlights:Defamation Case Closed After BJP's Kapil Mishra's Unconditional Apology